സൂപ്പി മാസ്റ്ററുടെ നിര്യാണം; നാടിന്റെ തീരാനഷ്ടം
എടച്ചേരി: ആറ് പതിറ്റാണ്ടുകാലം കര്‍മ്മ മണ്ഡലത്തില്‍ കത്തിജ്ജ്വലിച്ച് നിഖില മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ഓര്‍ക്കാട്ടേരിയിലെ എരഞ്ഞോളി സൂപ്പി മാസ്റ്ററുടെ വിയോഗം നാടിനെ ദു:ഖത്തിലാഴ്ത്തി.
നാടിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ വൈരങ്ങള്‍ പടരുമ്പോള്‍ സൂപ്പി മാസ്റ്റരുടെ ദീര്‍ഘ വീക്ഷണത്തോടെയുളള ഇടപെടല്‍ ഒരു പ്രദേശത്തിന്റെ സമാധാനം നിലനിര്‍ത്താന്‍ മാത്രം പര്യാപ്തമായിരുന്നു.
24 വയസ്സില്‍ തന്നെ ഓര്‍ക്കാട്ടേരി മഹല്ല് സെക്രട്ടറിയായി പൊതു പ്രവര്‍ത്തനം തുടങ്ങിയ സൂപ്പി മാസ്റ്റര്‍ രാഷ്ട്രീയ മത സാമൂഹിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു. ഏറാമല പഞ്ചായത്ത് ലീഗ് ട്രഷറര്‍ ,ഓര്‍ക്കാട്ടേരി ടൗണ്‍ മുസ്‌ലിം ലീഗ് പ്രസിഡന്റ് ഓര്‍ക്കാട്ടേരി ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസാ കമ്മിറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട് .സയന്‍സ് അധ്യാപകനായി മൂന്നര പതിറ്റാണ്ടു കാലത്തെ ഏറാമല യു.പി.സ്‌ക്കൂളിലെ സേവന കാലത്തിനിടയ്ക്ക് വലിയ വിഭാഗം വരുന്ന തന്റെ ശിഷ്യഗണങ്ങള്‍ക്ക് സമാധാനത്തിന്റെയും, മതസൗഹാര്‍ദ്ദത്തിന്റെയും ജീവിത രസതന്ത്രം പഠിപ്പിക്കാനും അദ്ദേഹത്തിന് സാധിച്ചു.
കര്‍ക്കശക്കാരനായ ഒരധ്യാപകന്‍ എന്നതിലുപരി സ്‌നേഹവാത്സല്യങ്ങള്‍ പകര്‍ന്നു നല്‍കുന്ന ഒരു പിതാവു കൂടിയിരുന്നു മിക്കവിദ്യാര്‍ത്ഥികള്‍ക്കും തങ്ങളുടെ പ്രിയപ്പെട്ട ശാസ്ത്രാധ്യാപകന്‍.
ഓര്‍ക്കാട്ടേരിയുടെ വിഖ്യാതമായ മതസൗഹാര്‍ദ്ദപ്പെരുമ നിലനിര്‍ത്തുന്നതില്‍ സൂപ്പി മാസ്റ്ററുടെ കുടുംബം മാതൃകയാണ്. ഓര്‍ക്കാട്ടേരി ശിവ ഭഗവതി ക്ഷേത്രത്തിലേക്കുളള വഴി നല്‍കിയതും ഗവ.ഹോസ്പിറ്റല്‍ സ്ഥിതി ചെയ്യുന്ന സ്ഥലം വിട്ടു നല്‍കിയതും വായന ശാലയ്ക്ക് സ്ഥലം നല്‍കിയതുംഅവയില്‍ ചിലതു മാത്രമാണ്.
രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രഗത്ഭ വ്യക്തിത്വങ്ങളായ കോഴിക്കോട് വലിയ ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങള്‍, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, സി.കെ സുബൈര്‍ ,എ.എം റസാക്ക് മാസ്റ്റര്‍, പി. ശാദുലി, നജീബ് കാന്തപുരം,എന്‍.വേണു ,കോട്ടയില്‍ രാധാകൃഷ്ണന്‍ ,എം.കെ ഭാസ്‌ക്കരന്‍, കെ.കെ രമ ,സാജിദ് നടുവണ്ണൂര്‍ ,കെ.കെ നവാസ് , പി.ജി മുഹമ്മദ്, ആഷിഖ് ചെലവൂര്‍ എന്നിവര്‍ വസതി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."