HOME
DETAILS

ഇ. അഹമ്മദ് സ്മാരക ദേശീയ അവാര്‍ഡുകള്‍ വിതരണം ചെയ്തു

  
backup
August 12 2017 | 00:08 AM

%e0%b4%87-%e0%b4%85%e0%b4%b9%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%a6%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b4%95-%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%85%e0%b4%b5

ന്യൂഡല്‍ഹി: ജനാധിപത്യത്തിന്റെ അടിത്തറയിളക്കുന്ന സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരേയുള്ള പോരാട്ടം വിജയത്തിലെത്തുമെന്നും രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യം വീണ്ടെടുക്കാന്‍ രാഷ്ട്രീയ പ്രവര്‍ത്തകരും എഴുത്തുകാരും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ ഒരുമിച്ച് പോരാടേണ്ട സമയമാണിതെന്നും പ്രതിപക്ഷ ഉപനേതാവ് മല്ലികാര്‍ജുന കാര്‍ഗെ അഭിപ്രായപ്പെട്ടു.
ദുബൈ കണ്ണൂര്‍ ജില്ലാ കെ.എം.സി.സി ഏര്‍പ്പെടുത്തിയ പ്രഥമ ഇ. അഹമ്മദ് സ്മാരക ദേശീയ പുരസ്‌കാരങ്ങള്‍ ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ഹാളില്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷ ഇന്ത്യയുടെ അഭിമാനമായി ലോകവേദികളില്‍ നിറഞ്ഞു നിന്ന ഇ. അഹമ്മദ് രാജ്യത്തിനു വേണ്ടി അര്‍പ്പിച്ച സംഭാവനകള്‍ മഹത്തരമാണെന്നും അദ്ദേഹം സ്മരിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനും കോളമിസ്റ്റുമായ ഡോ. രാംപുരിയാനി, മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ശ്രീമതി സാഗരിക ഘോഷ് , മദീന ഗ്രൂപ്പ് സംരംഭങ്ങളുടെ ചെയര്‍മാനും മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ പി കെ അബ്ദുള്ള (പൊട്ടങ്കണ്ടി)എന്നിവര്‍ പ്രഥമ ദേശീയ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി അധ്യക്ഷത വഹിച്ചു. ഇന്ത്യ അതിന്റെ സമ്പന്നമായ ഭൂതകാലത്തിലേക്ക് തിരിച്ചുപോകുമെന്നും പ്രതിപക്ഷ ജനാധിപത്യചേരി കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തി. പി വി അബ്ദുല്‍ വഹാബ് എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, അഡ്വ. ഹാരിസ് ബീരാന്‍, ഇബ്രാഹിം എളേറ്റില്‍, കെ ടി ഹാഷിം ഹാജി, സൈനുദ്ദീന്‍ ചേലേരി, ഇബ്രാഹിം മുറിച്ചാണ്ടി, എ സി ഇസ്മായില്‍, രഹദാദ് മൂഴിക്കര, ഒ.മൊയ്തു, റയീസ് തലശ്ശേരി എന്നിവര്‍ സംസാരിച്ചുദുബൈ കണ്ണൂര്‍ ജില്ലാ കെ.എം.സി.സി ഭാരവാഹികളായ എന്‍ യു ഉമ്മര്‍കുട്ടി, ഡോ. ഷാനിദ് ഉസ്മാന്‍, ടി പി അബ്ബാസ് ഹാജി, ഫൈസല്‍ മാഹി, കെ വി ഇസ്മായില്‍, ശറഫുദ്ദീന്‍ ഇരിട്ടി എന്നിവര്‍ നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ പൂരം; വെടിക്കെട്ടുമായി ബന്ധപ്പെട്ട കേന്ദ്ര ഉത്തരവ് പൂരം പ്രതിസന്ധിയിലാക്കുന്നത് മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹമാസ് നേതാക്കളെ ഭീകരരെന്ന് വിശേഷിപ്പിച്ചു: ചാനലിനെതിരെ നടപടിയുമായി സഊദിഅറേബ്യ

Saudi-arabia
  •  2 months ago
No Image

ഇന്നും വിമാനങ്ങള്‍ക്ക് ഭീഷണി സന്ദേശം; ആകാശ, വിസ്താര വിമാനങ്ങള്‍ക്ക് ലഭിച്ചത് 6 വീതം ഭീഷണി സന്ദേശങ്ങള്‍

National
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി

Kerala
  •  2 months ago
No Image

പെട്രോളൊഴിച്ച് തീകൊളുത്തിയ ഗൃഹനാഥന്‍ മരിച്ചു; മക്കള്‍ ഗുരുതര പരുക്കുകളോടെ ചികിത്സയില്‍

Kerala
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ 'ദന' ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു; വരും ദിവസങ്ങളില്‍ ശക്തമായ മഴ തുടരും

Kerala
  •  2 months ago
No Image

തിരിച്ചും യുഡിഎഫിന് മുന്നില്‍ ഉപാധിവച്ച് അന്‍വര്‍: ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിച്ച്, തന്റെ സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന് ആവശ്യം

Kerala
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു; അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്

Kerala
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്‌നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍

National
  •  2 months ago
No Image

'25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു'; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Kerala
  •  2 months ago