HOME
DETAILS
MAL
ബി.ജെ.പി സീറ്റ് നിഷേധിച്ചേക്കും; ശത്രുഘ്നന്‍ സിന്‍ഹ ആര്.ജെ.ഡിയിലേക്കെന്ന് സൂചന
backup
December 23 2018 | 18:12 PM
പട്ന: കേന്ദ്ര സര്‍ക്കാരിനും മോദിക്കുമെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്ന ശത്രുഘ്നന്‍ സിന്‍ഹയെ ഇത്തവണ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മത്സരിപ്പിക്കില്ലെന്ന് സൂചന. ഇതിനിടെ അദ്ദേഹം ബി.ജെ.പിയില്‍നിന്ന് രാജിവച്ച് ആര്.ജെ.ഡിയില്‍ ചേര്‍ന്നേക്കുമെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.
ബിഹാറിലെ പട്ന സാഹിബ് മണ്ഡലത്തില്‍നിന്ന് രണ്ടുതവണ ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് ലോക്സഭയിലെത്തിയ അദ്ദേഹം ഇത്തവണ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി മോദിക്കുമെതിരേ രൂക്ഷമായ വിമര്‍ശനങ്ങളാണ് അഴിച്ചുവിട്ടുകൊണ്ടിരിക്കുന്നത്.
ഇതേതുടര്‍ന്ന് ബി.ജെ.പി തനിക്ക് ഇത്തവണ മത്സരിക്കാന്‍ അനുമതി നല്‍കില്ലെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."