HOME
DETAILS
MAL
റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനമില്ല; ആശങ്കയോടെ ഉദ്യോഗാര്‍ഥികള്‍
backup
August 12 2017 | 04:08 AM
കാസര്‍കോട്: എല്‍.ഡി.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നിയമനം ലഭിക്കാതെ ഉദ്യോഗാര്‍ഥികള്‍ ആശങ്കയില്‍ വലയുന്നു. 2015 മാര്‍ച്ചില്‍ നിലവില്‍ വന്ന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കാണ് ഈ ദുരിതം. 1576 പേര്‍ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റില്‍ 236 പേര്‍ക്കാണ് ഇതു വരെ അധികൃതര്‍ നിയമനം നല്‍കിയിട്ടുള്ളത്.
ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിനു ലിസ്റ്റ് നിലവില്‍ വന്നെങ്കിലും നിയമനം ആരംഭിച്ചത് ഈ മാസം മുതലാണ്. ഇതിനു മുമ്പത്തെ ലിസ്റ്റ് നിലവില്‍ വന്നപ്പോള്‍ ഓരോ പഞ്ചായത്തിലും ഓരോ എല്‍.ഡി.സി തസ്തികകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ പഞ്ചായത്തിലെ ജോലി ഭാരത്തിന് ആനുപാതികമായ നിയമനങ്ങള്‍ ഇനിയും നടന്നിട്ടില്ലെന്നാണ് ആരോപണം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."