മനിതി സംഘം യഥാര്‍ഥ ഭക്തരാണോയെന്ന് അറിയില്ല: കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: ശബരിമല സന്ദര്‍ശനത്തിനെത്തിയ വനിതാ കൂട്ടായ്മയായ മനിതി സംഘം യഥാര്‍ഥ ഭക്തരാണോ അല്ലയോ എന്ന് അറിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. മനിതി സംഘത്തെ സംബന്ധിച്ചും പ്രവര്‍ത്തനത്തെ സംബന്ധിച്ചും അറിയില്ലെന്നും കടകംപള്ളി പറഞ്ഞു.
ശബരിമലയില്‍ ഒരു ജില്ലാ ജഡ്ജിയെ പ്രത്യേക ഉദ്യോഗസ്ഥനായി ഹൈകോടതി നിയോഗിച്ചിട്ടുണ്ട്. ആ നിരീക്ഷക സമിതിയുടെ നിര്‍ദേശമനുസരിച്ചാണ് ശബരിമലയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിയമിച്ച നിരീക്ഷക സമിതി തയാറാകുന്നില്ല. അവരുടെ നിയോഗം അവര്‍ മറക്കരുതെന്നും കടകംപള്ളി പറഞ്ഞു.
ശബരിമലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ എല്ലാം ചെയ്യുന്നുണ്ട്. ദേവസ്വം ബോര്‍ഡ് അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നുണ്ടെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."