അംഗപരിമിതര്‍ക്ക് സഹായ ഉപകരണങ്ങള്‍
കോട്ടയം: ജില്ലയിലെ അര്‍ഹതയുളള അംഗപരിമിതര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജോയി സ്റ്റിക്ക് ഓപ്പറേറ്റഡ് വീല്‍ ചെയര്‍, സ്മാര്‍ട്ട് ഫോണ്‍ വിത്ത് സ്‌ക്രീന്‍ റീഡര്‍, ഡെയ്‌സി പ്ലെയര്‍, സി.എഫ് വീല്‍ചെയര്‍, ടോക്കിങ് കാല്‍കുലേറ്റര്‍ എന്നീ ഉപകരണങ്ങളാണ് വിതരണം ചെയ്യുന്നത്. അപേക്ഷകര്‍ 40 ശതമാനമോ അതിലധികമോ വൈകല്യമുളളവരും കുടുംബ വരുമാനം പരമാവധി ഒരു ലക്ഷം രൂപയില്‍ കവിയാത്തവരുമായിരിക്കണം. മറ്റ് സര്‍ക്കാര്‍സര്‍ക്കാരിതര സ്ഥാപനങ്ങള്‍ ഏജന്‍സികള്‍ മുഖാന്തിരം നേരത്തെ ഉപകരണങ്ങള്‍ ലഭിച്ചിട്ടുളളവര്‍ അപേക്ഷിക്കേണ്ടതില്ല. അപേക്ഷകന് ഉപകരണം ഉപയോഗിക്കുന്നതിനുളള പ്രാപ്തിയുളളതായി മെഡിക്കല്‍ ബോര്‍ഡിന്റെ സാക്ഷ്യപത്രം ഹാജരാക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ തൊട്ടടുത്തുളള ഐ.സി.ഡി.എസ് ഓഫീസുകളില്‍ അനുബന്ധ രേഖകളൊടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ 15. അപേക്ഷ ഫോറം സാമൂഹ്യ നീതി വകുപ്പിന്റെ ംംം.ംെറ.സലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."