HOME
DETAILS
MAL
ലഹരി മരുന്ന് വില്പന വ്യാപകം
backup
August 12 2017 | 05:08 AM
ഈരാറ്റുപേട്ട: നഗരത്തിലും സമീപ പ്രദേശങ്ങളിലും ലഹരി മരുന്ന് വില്പന വ്യാപകമാകുന്നു. ടി.ബി റോഡ്, മുക്കട റോഡ്, കൊണ്ടൂര്‍ പ്രദേശങ്ങളിലും വ്യാപകമായ രീതിയില്‍ കഞ്ചാവ് വില്പന നടക്കുന്നുണ്ട്. ടി.ബി റോഡില്‍ വാഹനങ്ങളിലെത്തുന്ന സംഘമാണ് വില്പന നടത്തുന്നത്. കൊണ്ടൂരില്‍ ചിറ്റാറ്റിന്‍കര പനയ്ക്കപ്പാലം റോഡിലുള്ള കണ്ടത്തിലും സമീപത്തെ റബര്‍തോട്ടവും കേന്ദ്രീകരിച്ചാണ് കഞ്ചാവ് ലോബിയുടെ പ്രവര്‍ത്തനം. അനധികൃത മദ്യവില്പനയും ലഹരി വില്പനയും ഇവിടെ സജീവമാണ്. കഴിഞ്ഞദിവസം പനയ്ക്കപ്പാലം ഭാഗത്ത് ഏതാനും യുവാക്കളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. സ്കൂള്‍ കഴിഞ്ഞെത്തുന്ന വിദ്യാര്‍ത്ഥിനികളെ ശല്യം ചെയ്യാനെത്തിയ സംഘത്തിന് ലഹരി മരുന്ന് വില്പനയുമായി ബന്ധമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."