HOME
DETAILS
MAL
സ്വാതന്ത്ര്യദിന പരേഡ്: മന്ത്രി എം.എം മണി അഭിവാദ്യം സ്വീകരിക്കും
backup
August 12 2017 | 05:08 AM
തൊടുപുഴ: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 15 ന് ഇടുക്കി ജില്ലാ പഞ്ചായത്ത് മൈതാനത്ത് (ഐ.ഡി.എ ഗ്രൗണ്ട്) നടക്കുന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷത്തില്‍ വൈദ്യുതി മന്ത്രി എം.എം മണി ദേശീയപതാക ഉയര്‍ത്തി പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും. പരേഡില്‍ പൊലിസ്, എക്സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, സ്കൗട്ട്സ്, ഗൈഡ്സ്, എസ്.പി.സി, ബാന്‍ഡ് സംഘങ്ങള്‍ എന്നിവ അണിനിരക്കും. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ സ്വാതന്ത്ര്യസമര സേനാനികള്‍, വിശിഷ്ട സേവനം ചെയ്ത സൈനികര്‍ തുടങ്ങിയവരെ ആദരിക്കും. ജില്ലയിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളില്‍ ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങി എല്ലാവിഭാഗം ജനങ്ങളും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ ജി.ആര്. ഗോകുല്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."