HOME
DETAILS
MAL
ഖഷോഗി: യു.എന്‍ അന്വേഷണത്തിന് ശ്രമിക്കുന്നുണ്ടെന്ന് തുര്‍ക്കി
backup
December 24 2018 | 18:12 PM
തൂനിസ്: മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ യു.എന്‍ അന്വേഷണത്തിന് മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന് ശ്രമിക്കുന്നുണ്ടെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്ലുത് കവ്സോഗ്ലു. തുനീഷ്യന്‍ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണ വിവരങ്ങള്‍ അന്താരാഷ്ട്രസമൂഹത്തിന് സഊദി കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ യു.എന്‍ സെക്രട്ടറി ജനറലുമായി തുര്‍ക്കി വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."