HOME
DETAILS

ആര്‍ദ്രം: കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 17ന്

  
backup
August 12 2017 | 05:08 AM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac%e0%b4%be%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%95-2


തിരുവനന്തപുരം: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമാക്കി പരിവര്‍ത്തിപ്പിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം 17ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. വര്‍ക്കല ചെമ്മരുതി പ്രാഥമികാരോഗ്യ കേന്ദ്രമാണ് സംസ്ഥാനത്തെ ആദ്യത്തെ കുടുംബാരോഗ്യ കേന്ദ്രമായി മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത്.
ആദ്യഘട്ടമെന്ന നിലയില്‍ തെരഞ്ഞെടുക്കപ്പെട്ട 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പരിവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതില്‍ 14 ജില്ലകളിലായി 35 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ 17ന് കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറും. ശേഷിക്കുന്നവ ഡിസംബര്‍ 31 നകം കുടുംബാരോഗ്യ കേന്ദ്ര പദവി കൈവരിക്കും. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും ഒരു കുടുംബാരോഗ്യ കേന്ദ്രം ഉറപ്പുവരുത്തുമെന്നും ആരോഗ്യമന്ത്രി  വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികളെ രോഗീസൗഹൃദവും ശുചിത്വമുള്ളതും മെച്ചപ്പെട്ട സൗകര്യങ്ങളുമുള്ളതാക്കി മാറ്റി പൊതുജനാരോഗ്യമേഖലയെ ശാക്തീകരിക്കുന്നതിന്റെ ഭാഗമായാണ് ആര്‍ദ്രം മിഷന്‍ നടപ്പാക്കുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുന്നത് കേരളത്തിന്റെ ആരോഗ്യമേഖലയില്‍ നാഴികക്കല്ലായിരിക്കും.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍, കേശവേന്ദ്രകുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആൺസുഹൃത്തുമായി രാത്രി ചാറ്റിങ്; മകൾ കുടുംബത്തിന്റെ മാനം കളഞ്ഞതായി സംശയം,17കാരിയെ വെടിവച്ച് കൊന്ന പിതാവും സഹോദരനും അറസ്റ്റിൽ

crime
  •  18 days ago
No Image

'സൂപ്പർ സീറ്റ് സെയിൽ' പ്രഖ്യാപിച്ച് എയർ അറേബ്യ; 299 ദിർഹത്തിന് കേരളത്തിലേക്ക് പറക്കാം  | Air Arabia Super Seat Sale

uae
  •  18 days ago
No Image

സഹോദരിയെ കാണാൻ ഫ്ലാറ്റിലെത്തിയ എംബിബിഎസ് വിദ്യാർത്ഥി 21-ാം നിലയിൽ നിന്ന് താഴേക്ക് ചാടി; ആത്മഹത്യയെന്ന് സംശയം

National
  •  18 days ago
No Image

മോദിക്ക് കാണാമെങ്കിൽ സോനം വാങ്ചുക് മുഹമ്മദ് യൂനുസിനെ കാണുമ്പോൾ പ്രശ്നമാകുന്നതെങ്ങിനെ? - ദേശവിരുദ്ധനാക്കാനുള്ള നീക്കത്തിനെതിരെ വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി

National
  •  18 days ago
No Image

സംഘര്‍ഷക്കേസില്‍ പൊലിസ് മുഖം മൂടി ധരിപ്പിച്ച് കോടതിയില്‍ ഹാജരാക്കിയ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം

Kerala
  •  18 days ago
No Image

'ആ ക്ലബ്ബിൽ ഞാൻ കാണുന്നത് മാഞ്ചസ്റ്റർ യുണൈറ്റഡിനെയല്ല'; റൂബൻ അമോറിമിനെ പുറത്താക്കണമെന്ന ആവിശ്യവുമായി യുണൈറ്റഡിന്റെ ഇതിഹാസ താരം

Football
  •  18 days ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്ത; സഊദിയിൽ ഇനിമുതൽ സന്ദർശന വിസയിൽ എത്തിയവർക്കും ബാങ്ക് അക്കൗണ്ട് തുടങ്ങാം

Saudi-arabia
  •  18 days ago
No Image

'ഈ പരിപാടി നടക്കില്ല, മുറ്റത്ത് വണ്ടി കേറ്റിയാൽ ടൈൽസ് പൊട്ടുമെന്ന പറഞ്ഞ ഉദ്യോഗസ്ഥനെ കാണണം'; പരിപാടിക്ക് ആളില്ലാത്തതിനാൽ ഉദ്ഘടനം റദ്ദാക്കി ഗതാഗത മന്ത്രി

Kerala
  •  18 days ago
No Image

പാക് അധിനിവേശ കശ്മീരിൽ ജനകീയ പ്രക്ഷോഭം; പൊലിസ് വെടിവയ്പ്പിൽ രണ്ട് മരണം, 22 പേർക്ക് പരിക്ക്

International
  •  18 days ago
No Image

കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്‌സ്പ്രസ്; ടിക്കറ്റ് നിരക്ക് ഉയരും

uae
  •  18 days ago