HOME
DETAILS
MAL
മഅ്ദനിയുടെ വിചാരണ നീട്ടിക്കൊണ്ടുപോകുന്നത് നീതി നിഷേധം: മന്ത്രി സുധാകരന്
backup
August 12 2017 | 05:08 AM
ശാസ്താംകോട്ട: പി.ഡി.പി ചെയര്മാന് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ വിചാരണ നീട്ടികൊണ്ടു പോകുന്നത് നീതി നിഷേധമാണെന്ന് മന്ത്രി ജി സുധാകരന്. മഅ്ദിനിയെ അന്‍വാര്‍ശ്ശേരിയില്‍ സന്ദര്‍ശിച്ച ശേഷം സുപ്രഭാതത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ണാടക സര്‍ക്കാര്‍ സുരക്ഷാ ചെലവായി ഭീമമായ തുക ചോദിച്ചത് നീതി നിഷേധമാണ്. കര്‍ണാടക സര്‍ക്കാരിന്റെ നിലപാടിനെ എതിര്‍ത്താണ് കേരള സര്‍ക്കാര്‍ മഅ്ദനിയുടെ സുരക്ഷ ഏറ്റെടുക്കാമെന്ന കര്‍ണാടകയോട് പറഞ്ഞത്. തലശ്ശേരിയില്‍ നടന്ന മഅ്ദനിയുടെ മകന്റെ നിക്കാഹിലും കൊല്ലത്തു നടക്കുന്ന വിവാഹ സല്‍ക്കാരത്തിലും പങ്കെടുക്കാന്‍ കഴിയാത്തതിനാലാണ് അന്‍വാര്‍ശ്ശേരിയിലെത്തി മഅ്ദനിയെ സന്ദര്‍ശിച്ചതെന്ന് മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."