HOME
DETAILS

പരസ്യം കണ്ട് വിട്ടുനല്‍കിയാല്‍ കുരുക്കിലാകും

  
backup
December 24 2018 | 19:12 PM

%e0%b4%aa%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95

 

കൊച്ചി: 'റേഷന്‍ വിട്ടു നല്‍കൂ... അത് മറ്റുള്ളവരുടെ വിശപ്പകറ്റും' എന്ന തലക്കെട്ടോടെ സര്‍ക്കാര്‍ അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച പരസ്യം കണ്ട് അതിനിറങ്ങുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ ചിലപ്പോള്‍ കുരുക്കിലായേക്കാം. കാരണം ഇങ്ങിനെ നല്‍കുന്നവരുടെ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റപ്പെടുമെന്നും പിന്നീട് ആറു മാസത്തിനു ശേഷം മാത്രമേ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ അപേക്ഷ നല്‍കാന്‍ സാധിക്കുവെന്നും പരസ്യത്തില്‍ പറയുന്നുണ്ട്. എന്നാല്‍ പിന്നീട് അപേക്ഷ നല്‍കിയാലും കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റിക്കിട്ടുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പും നല്‍കാന്‍ സാധിക്കില്ലെന്നാണ് ഭക്ഷ്യവകുപ്പുമായി ബന്ധപ്പെട്ട ഉദ്യാഗസ്ഥര്‍ പറയുന്നത്.


ഇതോടെ ഇവര്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന റേഷന്‍ ലഭിക്കാതാകും. മാത്രമല്ല മുന്‍ഗണന വിഭാഗത്തിലെ കാര്‍ഡ് ഉടമക്കും കുടുംബത്തിനും ലഭിക്കുന്ന ചികിത്സാ സഹായങ്ങള്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ഇല്ലാതാകും.


നിലവിലെ നിയമമനുസരിച്ച് സറണ്ടര്‍ ചെയ്യുന്ന ആനുകൂല്യങ്ങള്‍ ഇപ്പോള്‍ പിന്നോക്കവിഭാഗത്തിന് അപേക്ഷ നല്‍കിയിരിക്കുന്നവരുടെ ലിസ്റ്റിലുള്ള ഒരു കാര്‍ഡിന് ലഭിക്കും. പിന്നീട് ആനുകൂല്യം പുനഃസ്ഥാപിച്ച് കിട്ടണമെങ്കില്‍ ആരെങ്കിലും ഇതുപോലെ സബ്‌സിഡി ഉപേക്ഷിക്കാന്‍ തയാറാവണം.


നിലവില്‍ നിരവധി നടപടികള്‍ക്കും പരിശോധനകള്‍ക്കു ശേഷം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെന്ന് കണ്ടെത്തിയവര്‍ക്കാണ് മുന്‍ഗണനാ റേഷന് അര്‍ഹത ലഭിച്ചിരിക്കുന്നത്. പരസ്യത്തിലെ ആഹ്വാനമനുസരിച്ച് ഇതെല്ലാം ഉപേക്ഷിച്ചാല്‍ പിന്നീട് ആനുകൂല്യങ്ങള്‍ തിരികെ ലഭിക്കണമെങ്കില്‍ വീണ്ടും ഇത്തരം നടപടിക്രമങ്ങളിലൂടെ കടന്നുപോകണം. കഴിഞ്ഞതവണ റേഷന്‍കാര്‍ഡ് പുതുക്കിയപ്പോള്‍ അര്‍ഹതപ്പെട്ട പലരും പുറത്തായിരുന്നു. ഇതിനെതിരേ ഇവര്‍ നല്‍കിയ പരാതികളില്‍ പരിഹാരം കാണുന്നതിന് മാസങ്ങള്‍ വേണ്ടിവന്നിരുന്നു.
ഒരിക്കല്‍ ഉപേക്ഷിച്ച ആനുകൂല്യങ്ങള്‍ തിരികെ ലഭിക്കാന്‍ അപേക്ഷിച്ചാല്‍ അതിന്റെ പരിശോധനക്കും മറ്റുമായി വീണ്ടും കാലതാമസമെടുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇങ്ങനെ സംഭവിച്ചാല്‍ റേഷന്‍ വിട്ടുനല്‍കിയവര്‍ പിന്നീട് പൊതുവിഭാഗത്തില്‍തന്നെ തുടരേണ്ടിവരുന്ന അവസ്ഥയാണ് വരിക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊഴില്‍, താമസ വിസ നിയമലംഘനം 257 വിദേശ തൊഴിലാളികളെ നാടുകടത്തി ബഹ്‌റൈന്‍

bahrain
  •  a month ago
No Image

വിധിയെഴുതി വയനാട്:  പോളിങ് ശതമാനം കുത്തനെ കുറഞ്ഞു

Kerala
  •  a month ago
No Image

ബ്രിട്ടനിലെ പരമോന്നത ബഹുമതിയായ നൈറ്റ് ഗ്രാന്‍ഡ് ക്രോസ് അവാര്‍ഡ് ഹമദ് രാജാവിന് സമ്മാനിച്ച് ചാള്‍സ് രാജാവ് 

bahrain
  •  a month ago
No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  a month ago
No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago