മോദിയെയും അമിത് ഷായെയും വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ
തിരുവനന്തപുരം: മോദിയെയും അമിത് ഷായെയും രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി നേതാവും എം.പിയുമായ ശത്രുഘ്നന്‍ സിന്‍ഹ. നോട്ട് നിരോധനം തുഗ്ലക് പരിഷ്കരണമാണെന്നും ജി.എസ്.ടിയുടെ സങ്കീര്‍ണത ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ മോദിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂര്‍ എം.പിയുടെ പുതിയ പുസ്തകമായ 'പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
71 വര്‍ഷത്തിനിടെ പശു സംരക്ഷണത്തിന്റെ പേരിലുണ്ടായ പ്രശ്നങ്ങളില്‍ 97 ശതമാനം കഴിഞ്ഞ നാലര വര്‍ഷത്തിനിടയിലെ മോദിയുടെ ഭരണകാലത്താണെന്ന് ശശി തരൂര്‍ പറഞ്ഞു.
ഗോഡ്സെയുടെയും മോദിയുടെയും ആശയങ്ങള്‍ ഒന്നുതന്നെയാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പറയുന്നതും പ്രവര്‍ത്തിക്കുന്നതും ഒന്നാകുമ്പോഴാണ് ജനാധിപത്യത്തിന്റെ ശക്തിയെന്ന് അധ്യക്ഷനായ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. യോഗത്തില്‍, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, എം. വിന്‍സന്റ്, കെ.പി.സി.സി ജന. സെക്രട്ടറി തമ്പാനൂര്‍ രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, എ.ഐ.പി.സി തിരുവനന്തപുരം ചാപ്റ്റര്‍ സെക്രട്ടറി പി.എസ് ശ്രീകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."