HOME
DETAILS

കേരളാ സര്‍വകലാശാലാ അറിയിപ്പുകള്‍

  
backup
August 10 2016 | 18:08 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%be-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be%e0%b4%b2%e0%b4%be-%e0%b4%85%e0%b4%b1%e0%b4%bf%e0%b4%af-2

ഒന്നാം വര്‍ഷ ബിരുദ പ്രവേശനം: സ്‌പോട്ട് അഡ്മിഷന്‍

കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ ഓഗസ്റ്റ് 11-ന് ജനറല്‍ മറ്റ് സംവരണ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അതത് കോളജുകളില്‍ വച്ച് സ്‌പോട്ട് അഡ്മിഷന്‍ നടത്തും.

സീറ്റൊഴിവ്

കാര്യവട്ടം സൈക്കോളജി പഠനവകുപ്പില്‍ എം.എസ്‌സി അപ്ലൈഡ് സൈക്കോളജി കോഴ്‌സിന് പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സൈക്കോളജി പഠനവകുപ്പില്‍ ആഗസ്റ്റ് 12 രാവിലെ 11 മണിക്ക് ഹാജരാകണം. ഫോണ്‍. 0471-2308304.

കാര്യവട്ടം സംസ്‌കൃത പഠനവകുപ്പില്‍ എം.എ സംസ്‌കൃതത്തിന് ജനറല്‍, ഒ.ബി.സി, പട്ടികജാതിപട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 17 രാവിലെ 11 മണിക്ക് സംസ്‌കൃത പഠനവകുപ്പില്‍ ഹാജരാകണം. ഫോണ്‍. 0471-2308801, 9995381562.

കാര്യവട്ടം സ്റ്റാറ്റിസ്റ്റിക്‌സ് പഠനവകുപ്പില്‍ എം.എസ്‌സി (സി.എസ്.എസ്) സ്റ്റാറ്റിസ്റ്റിക്‌സ് പ്രവേശനത്തിന് ഒരു എസ്.ടി സീറ്റൊഴിവുണ്ട്. യോഗ്യരായവര്‍ അസ്സല്‍ രേഖകള്‍ സഹിതം ആഗസ്റ്റ് 11 ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് വകുപ്പധ്യക്ഷനുമായി ബന്ധപ്പെടുക. ഫോണ്‍. 9895980078, 0471-2308905071.

കാര്യവട്ടം കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പില്‍ എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് (2016-18) കോഴ്‌സിന് എസ്.സിഎസ്.ടി വിഭാഗത്തില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ പകര്‍പ്പുമായി ആഗസ്റ്റ് 17 രാവിലെ 11 മണിക്ക് പഠനവകുപ്പില്‍ ഹാജരാകണം.

പരീക്ഷാഫലം

ജനുവരിയില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍, ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എ ഓണേഴ്‌സ് ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും.

ടൈംടേബിള്‍

ഓഗസ്റ്റ് 30-ന് തുടങ്ങുന്ന എട്ടാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് ബി.എ എല്‍.എല്‍.ബി (പഞ്ചവത്സരം) പരീക്ഷയുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

പ്രവേശനം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ (സി.എസ്.എസ്) കോഴ്‌സ് പ്രവേശനത്തിന്റെ വിവരം വെബ്‌സൈറ്റില്‍ ലഭിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ക്കുള്ള ഇന്റര്‍വ്യൂ ആഗസ്റ്റ് 16 രാവിലെ 10.30-നും സാധ്യതാലിസ്റ്റിലുള്ളവരുടെ ഇന്റര്‍വ്യൂ ആഗസ്റ്റ് 17 രാവിലെ 10.30-നും പാളയം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ നടത്തും. യോഗ്യരായവര്‍ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കുന്ന മെമ്മോ, എല്ലാ അസ്സല്‍ രേഖകളും സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ 0471-2386325.

എം.സി.എ പരീക്ഷ

സെപ്റ്റംബറില്‍ തുടങ്ങുന്ന ആറാം സെമസ്റ്റര്‍ എം.സി.എ (2011 സ്‌കീം - റഗുലര്‍ & സപ്ലിമെന്ററി) പരീക്ഷയ്ക്ക് പിഴകൂടാതെ ആഗസ്റ്റ് 18 (50 രൂപ പിഴയോടെ ആഗസ്റ്റ് 20, 250 രൂപ പിഴയൊടെ ആഗസ്റ്റ് 22) വരെ ഫീസ് അടയ്ക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

എം.ബി.എ ടൈംടേബിള്‍

ആഗസ്റ്റ് 17-ന് തുടങ്ങുന്ന നാലാം സെമസറ്റര്‍ എം.ബി.എ (ഫുള്‍ടൈം (യു.ഐ.എം) റഗുലര്‍ - ഈവനിംഗ് ട്രാവല്‍ ആന്‍ഡ് ടൂറിസം - 2014 സകീം) പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (ംംം.സലൃമഹമൗിശ്‌ലൃേെശ്യ.മര.ശി) ലഭിക്കും.

സെപ്റ്റംബര്‍ അഞ്ചിന് തുടങ്ങുന്ന രണ്ടാം സെമസറ്റര്‍ എം.ബി.എ (ഫുള്‍ടൈം (യു.ഐ.എം) റഗുലര്‍ - ഈവനിംഗ് ട്രാവല്‍ ആന്‍ഡ് ടൂറിസം - 2014 സകീം, റഗുലര്‍ & സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബുവിന് പകരം പുതിയ എ.ഡി.എം; കണ്ണൂരില്‍ ചുമതലയേറ്റ് പത്മചന്ദ്രക്കുറുപ്പ്

Kerala
  •  a month ago
No Image

ഒരു രക്തത്തുള്ളിയില്‍ നിന്ന് ആയിരം സിന്‍വാറുകള്‍ പിറവി കൊള്ളുന്ന ഗസ്സ; കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല

International
  •  a month ago
No Image

സഊദി ജയിലിൽ കഴികഴിയുന്ന അബ്‌ദുറഹീമിന്റെ ഉമ്മയും സഹോദരനും സഊദിയിൽ; റിയാദിലെത്തി റഹീമിനെ കാണാൻ കഴിയുമെന്ന പ്രതീക്ഷയിൽ

Saudi-arabia
  •  a month ago
No Image

ചെറായി വഖ്ഫ് ഭൂമി കൈയേറ്റക്കാര്‍ക്ക് നിയമ സാധുതയില്ല  ; പ്രതിരോധിക്കാന്‍ വന്‍കിട കൈയേറ്റക്കാര്‍

Kerala
  •  a month ago
No Image

രാഹുൽ ക്യാംപ് 'യൂത്ത്'; എതിർപക്ഷത്ത് 'സീനിയേഴ്‌സ്'

Kerala
  •  a month ago
No Image

പൊതുപരിപാടികളില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കുന്നു; സ്പീക്കര്‍ക്ക് പരാതി നല്‍കി ചാണ്ടി ഉമ്മന്‍

Kerala
  •  a month ago
No Image

ഓഫീസ് സമയത്ത് കൂട്ടായ്മകളും സാംസ്‌കാരിക പരിപാടികളും വേണ്ട; ഉത്തരവ് പുറത്തിറക്കി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  a month ago
No Image

'ഈ നിയമനം താല്‍ക്കാലികം; അധികകാലം വാഴില്ല' ഹിസ്ബുല്ലയുടെ പുതിയ മേധാവിയേയും വധിക്കുമെന്ന ഭീഷണിയുമായി ഇസ്‌റാഈല്‍

International
  •  a month ago
No Image

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

Kerala
  •  a month ago
No Image

തെറ്റ് പറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു; തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം മൊഴിയായി നല്‍കിയെന്നും കളക്ടര്‍

Kerala
  •  a month ago