HOME
DETAILS
MAL
ഗ്രിഫി റസ്റ്റോറന്റ് നഗരസഭാ ആരോഗ്യ വിഭാഗം അടച്ചു പൂട്ടി
backup
December 25 2018 | 03:12 AM
വടകര: കരിമ്പന തോട്ടിലേക്ക് മലിന ജലം ഒഴുക്കിവിട്ട ഗ്രിഫി റസ്റ്റോറന്റ് നഗരസഭാ ആരോഗ്യ വിഭാഗം അടച്ചു പൂട്ടി സീല്‍ ചെയ്തു. സ്ഥാപനത്തില്‍ ആവശ്യമായ മാലിന്യ സംസ്കരണ പ്ലാന്റ് സംവിധാനം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാവൂവെന്ന് നേരത്തെ നഗരസഭാ അധികൃതര്‍ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടിസ് നിര്‍ദേശ പ്രകാരമുള്ള സമയപരിധി കഴിഞ്ഞിട്ടും സംവിധാനം ഒരുക്കാത്തതിനെ തുടര്‍ന്നാണ് അധികൃതര്‍ തന്നെ പൂട്ടി സീല്‍ ചെയ്തത്.
ഈ സ്ഥാപനത്തിന്റേതടക്കം നാലു സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കിയതായി കാണിച്ച് നഗരസഭ നോട്ടിസ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് മറ്റു മൂന്ന് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടിയെങ്കിലും ഗ്രിഫി തുറന്നു പ്രവര്‍ത്തിച്ചതോടെയാണ് അധികൃതര്‍ പൂട്ടി സീല്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."