HOME
DETAILS

ജീവശ്വാസം കിട്ടാതെ കുട്ടികള്‍ മരിച്ചത് യോഗിയുടെ മാതൃകാ ആശുപത്രിയില്‍

  
backup
August 12 2017 | 19:08 PM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%82-%e0%b4%95%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a4%e0%b5%86-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f


ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാതൃകയായി പ്രഖ്യാപിച്ച ആശുപത്രിയിലാണ് ജീവശ്വാസം കിട്ടാതെ 63 കുട്ടികള്‍ മരിച്ച ദുരന്തം ഉണ്ടായത്. തെരഞ്ഞെടുപ്പിലുടനീളം യോഗി തന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ വിളിച്ചോതിയതാണ് ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ്(ബി.ആര്‍.ഡി) മെഡിക്കല്‍ കോളജ്.
ഇവിടെ പിഞ്ചുകുട്ടികള്‍ മരിച്ചത് മുഖ്യമന്ത്രി യോഗിക്ക് വ്യക്തിപരമായ തിരിച്ചടികൂടിയാണ്. 68 ലക്ഷം രൂപ കുടിശിക വന്നതോടെ സ്വകാര്യ കമ്പനി ഓക്‌സിജന്‍ വിതരണം നിര്‍ത്തിയതാണ് 63 കുട്ടികളുടെ മരണത്തിന് ഇടയാക്കിയത്.
സ്വന്തം മണ്ഡലമായ ഗൊരഖ്പൂരില്‍ എം.പിയായിരുന്നപ്പോള്‍ ആശുപത്രിയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളായിരുന്നു തെരഞ്ഞെടുപ്പിലുടനീളം അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നത്.
മസ്തിഷ്‌കത്തിലെ അണുബാധാ ചികിത്സക്ക് പേരുകേട്ട ആശുപത്രിയാണ് ബി.ആര്‍.ഡി മെഡിക്കല്‍ കോളജ് ആശുപത്രി. മസ്തിഷ്‌കജ്വരം തടയുന്നതിനായി യോഗിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ബോധവല്‍ക്കരണം നടക്കുന്നതിനിടയിലാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ഗോരഖ്പൂര്‍ മണ്ഡലത്തില്‍ മാത്രം മസ്തിഷ്‌കജ്വരം മൂലം ഈ വര്‍ഷം 114 കുട്ടികള്‍ മരിച്ചിട്ടുണ്ട്. ഇതിനെതുടര്‍ന്ന് യു.പിയിലെ 38 ജില്ലകളില്‍ പദ്ധതി നടപ്പാക്കി വരികയാണ്. കിഴക്കന്‍ യു.പിയിലെ പ്രധാന ആരോഗ്യപ്രശ്‌നമാണ് മസ്തിഷ്‌കജ്വരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  5 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  6 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  6 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  7 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  7 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago