കശ്മിര്‍: ഇന്ത്യയുമായി സമവായമുണ്ടാക്കണമെന്ന് മുശര്‍റഫ്
അങ്കാറ: കശ്മിര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യയും പാകിസ്താനും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും സമാധാനത്തിന് സമവായം ഉണ്ടാക്കണമെന്നും മുന്‍ പാക് പ്രസിഡന്റ് ജനറല്‍ പര്‍വേസ് മുശര്‍റഫ്. തുര്‍ക്കിഷ് റേഡിയോക്കും ടെലിവിഷനും നല്‍കിയ അഭിമുഖത്തിലാണ് മുശര്‍റഫിന്റെ പ്രതികരണം. പരമാധികാരവും അഭിമാനവും പണയംവയ്ക്കാതെ ഇന്ത്യയുമായി അനുരഞ്ജനം ഉണ്ടാക്കണമെന്നും അദ്ദേഹം പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പാകിസ്താനില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ സമാധാനം വേണമെന്ന നിലപാടുമായി മുശര്‍റഫ് എത്തുന്നത്.
'ഇരു രാജ്യങ്ങളും പരസ്പരം മനസിലാക്കി മറ്റുള്ളവരുടെ വീക്ഷണം കൂടി കണക്കിലെടുത്ത് തീരുമാനമെടുക്കണം. ഒരു കൈകൊണ്ട് മാത്രം കൊട്ടിയാല്‍ ശബ്ദമുണ്ടാകില്ലെന്നാണ് അവര്‍ (ഇന്ത്യ) പറയുന്നത്.
സമാധാനത്തിനു വേണ്ടി ഇരു കൈകളും ചേര്‍ത്തി കൈയടിച്ചാലേ ശബ്ദമുണ്ടാകൂ എന്നും മുന്‍ പാക് പ്രസിഡന്റ് പറഞ്ഞു. സമാധാനം കൊണ്ടുവരാന്‍ പാകിസ്താന്റെ ഭാഗത്തു നിന്നു ആത്മാര്‍ഥമായ ശ്രമം വേണമെന്നും മുശര്‍റഫ് വാക്കുകള്‍ക്കിടയിലൂടെ വ്യക്തമാക്കി.
ആവശ്യമെങ്കില്‍ താന്‍ ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ മധ്യസ്ഥനാകാം. പാക് സൈന്യത്തിന് സമാധാനത്തോടാണ് താല്‍പര്യമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ ഇന്ത്യയേക്കാള്‍ ചെറിയ രാജ്യമാണെന്നും ജനസംഖ്യയില്‍ ലോകത്തെ അഞ്ചാമത്തെ രാജ്യമാണെന്നും ലോകത്തിലെ ആറാമത്തെ വലിയ സൈന്യവും ആണവശേഷിയും ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
പ്രധാനമന്ത്രിയാകാനില്ലെന്നും രാഷ്ട്രീയത്തിലെ ഉപദേശകന്റെ റോളാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."