ആത്മീയ സാഫല്യം നേടി എസ്.കെ.എസ്.ബി.വി സമ്മേളന നഗരി
ബൈത്തുല്‍ഹിക്മ (മലപ്പുറം): സൂഫീവര്യന്‍ അത്തിപ്പറ്റ ഉസ്താദിന്റെ സ്മരണയില്‍ നിറഞ്ഞ് എസ്.കെ.എസ്.ബി.വി സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ പ്രഥമദിന പരിപാടി. ഇന്നലെ മേല്‍മുറി എം.എം.ഇ.ടി കാംപസില്‍ ആരംഭിച്ച സമ്മേളനത്തിന്റെ ആദ്യ സെഷന്‍ ആത്മീയ നിര്‍വൃതി സമ്മാനിച്ചു.
മാതൃകാപരമായ ജീവിതത്തിലൂടെ നന്‍മയുടെ വഴിയടയാളം തീര്‍ത്ത അത്തിപ്പറ്റ ഉസ്താദിന്റെ ജീവിതപാഠങ്ങള്‍ പുതുതലമുറ മാതൃകയാക്കി മുന്നേറണമെന്നു സംഗമം ആഹ്വാനം ചെയ്തു.
സാദാത്തുക്കള്‍, പണ്ഡിതന്‍മാര്‍ എന്നിവര്‍ അണിനിരന്ന അനുസമരണവും മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമവും ബാലവേദി പ്രവര്‍ത്തകര്‍ക്കു പുറമേ, നാട്ടുകാരുടെകൂടി സംഗമമായി. സയ്യിദ് ഫസല്‍ തങ്ങള്‍ മേല്‍മുറി, സയ്യിദ് ഹാരിസലി ശിഹാബ് തങ്ങള്‍, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, അബ്ദുര്‍റഹിമാന്‍ ഫൈസി അരിപ്ര, പി. മുഹമ്മദ് ബാഖവി മുണ്ടണ്ടംപറമ്പ്, അബ്്ദുല്‍ ഖാദിര്‍ ഖാസിമി, കെ.ടി ഹുസൈന്‍കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.
സംസ്ഥാനത്തെ 25 മഖാമുകളില്‍നിന്നു പുറപ്പെട്ട് പാണക്കാട് മഖാമില്‍ സംഗമിച്ച പതാക പ്രയാണത്തിനു ശേഷമാണ് 25 പതാകകള്‍ ഇന്നലെ നഗരിയില്‍ ഉയര്‍ത്തിയത്.
ആത്മീയ സംഗമത്തോടെ ആദ്യദിന പരിപാടികള്‍ സമാപിച്ചു. ഇന്നു ഖിദ്മ സംഗമം കുരുന്നു പ്രതിഭകളുടെ സേവന ചരിത്രത്തില്‍ പുതിയ അധ്യായമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."