മാന്യത ചമഞ്ഞ് പണം തട്ടുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നു
മങ്കട: മാന്യത ചമഞ്ഞെത്തുന്ന അപരിചിതര്‍ മുഖേന കബളിപ്പിക്കലിന് ഇരയാകുന്ന സംഭവം പെരുകുന്നു. രത്‌ന വ്യാപാരിയാണെന്ന് വ്യാജേന ആയിരങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ വെന്നിയൂര്‍ സ്വദേശിയെ മലപ്പുറം എസ്.ഐ യും സംഘവും അറസ്റ്റു ചെയ്തതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ കൂട്ടിലങ്ങാടി മൊട്ടമ്മല്‍ സ്വദേശിയായ യുവാവ് കബളിപ്പിക്കപ്പെട്ടത്. കൂട്ടിലങ്ങാടി ഓട്ടോ സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ഓട്ടോ മഞ്ചേരി കോടതിയിലേക്ക് ട്രിപ്പ് വിളിച്ച് മൊട്ടമ്മല്‍ ഏലച്ചോല ഫൈസലിന്റെ 1750 രൂപയാണ് തട്ടിയത്. ബാങ്ക് ഉദ്യോഗസ്ഥനാണെന്നും നാലു മാസത്തിനകം റിട്ടയര്‍ ചെയ്യുമെന്നും ഭാര്യ ടീച്ചറാണെന്നും മകള്‍ പ്രൊഫസറാണെന്നും മറ്റും പറഞ്ഞാണ് മഞ്ചേരി കോടതിയുടെ മുന്നില്‍ നിന്ന്് പെട്ടെന്നുള്ള അത്യാവശ്യം പറഞ്ഞ് ഇയാള്‍ ഫൈസലില്‍ നിന്നും പണം വാങ്ങിയത്. കോടതിക്കു മുമ്പില്‍ അല്‍പ സമയം വെയിറ്റ് ചെയ്യാനും അതിനു ശേഷം മലപ്പുറം കലക്ട്രേറ്റിലും രാമപുരത്ത് തന്റെ വീട്ടിലും കൊണ്ടു പോകണമെന്നും ആവശ്യപ്പെട്ട ശേഷമാണ് പണം വാങ്ങിയത്. വാടകക്വാര്‍ട്ടേഴ്‌സില്‍ പാര്‍ക്കുന്ന യുവാവ് മാന്യതയുടെ വേഷവും പെരുമാറ്റവും വിശ്വസിച്ച് പണം നല്‍കുകയായിരുന്നു. മഞ്ചേരി പൊലിസില്‍ പരാതി നല്‍കി.
മാന്യത ചമഞ്ഞ് കബളിപ്പിച്ച് പണം തട്ടുന്ന സംഭവം ഇതോടെ വ്യാപകമായെന്നാണ് സൂചന. ഏഴു മാസം മുന്‍പ് കൂട്ടിലങ്ങാടി സ്വദേശിയായ മറ്റൊരാളിന് സമാന അനുഭവത്തില്‍ 10,00 രൂപ നഷ്ടപ്പെട്ടിരുന്നു. വീട്ടില്‍ ചെന്നിട്ട് നല്‍കാം എന്നു പറഞ്ഞ് അദ്ദേഹം പോയ ശേഷം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരിച്ച് വരാതായപ്പോയാണ് താന്‍ വഞ്ചിക്കപ്പെട്ടത് ഓട്ടോ ഡ്രൈവര്‍ അറിഞ്ഞത്. പ്രതിക്ക് വേണ്ടി മഞ്ചേരി ടൗണില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മൈലപ്പുറം സ്വദേശിക്കും സമാന സംഭവത്തില്‍ പണം നഷ്ടപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."