HOME
DETAILS
MAL
കൊടുംവളവുകളില്‍ കണ്ടെയ്നര്‍ ലോറികളുടെ അനധികൃത പാര്‍ക്കിങ്
backup
December 25 2018 | 04:12 AM
പള്ളിക്കല്‍: കൊടുംവളവുകളിലുള്പ്പെടെ ദേശീയപാതയോരത്തെ കണ്ടെയ്നര്‍ ലോറികളുടെ അനധികൃത പാര്‍ക്കിങ് അപകടക്കെണിയൊരുക്കുന്നു. കാക്കഞ്ചേരിക്കടുത്ത് കുത്തനെയുള്ള കയറ്റിറക്കവും കൊടും വളവുകളുമുള്ള ദേശീയപാതയോരത്ത് ദിവസേനയെന്നോണമാണ് കണ്ടയ്നര്‍ ലോറികള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത്. ഇത് പ്രദേശത്ത് പലപ്പോഴും അപകടങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. പ്രദേശത്തെ വ്യവസായ ശാലകളിലേക്ക് ഇതര സംസ്ഥാനത്തു നിന്നും ചരക്കുകളുമായി എത്തുന്ന ലോറികളാണ് ഇത്തരത്തില്‍ നിര്ത്തിയിടുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. തേഞ്ഞിപ്പലം പൊലിസിന്റെ പരിധിയില്‍പെട്ട പ്രദേശത്തെ ഈ അപകടകരമായ അനധികൃത പാര്‍ക്കിങ് പൊലിസ് കണ്ടിട്ടും കണ്ടില്ലന്ന് നടിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."