HOME
DETAILS
MAL
ആര്‍ത്തവ അവധി സര്‍ക്കാര്‍ ഉത്തരവ് ഇറക്കണം: കെ.പി.എസ്.ടി.യു വനിതാഫോറം
backup
August 13 2017 | 00:08 AM
ആലപ്പുഴ : സ്വകാര്യ സ്ഥാപനങ്ങള്‍ വനിതാജീവനക്കാര്‍ക്ക് അനുവദിക്കുന്ന ആര്‍ത്തവാവധി സര്‍ക്കാര്‍ തലത്തിലും നടപ്പിലാക്കണമെന്ന് കെ.പി.എസ്.ടി.യു സംസ്ഥാന വനിത ഫോറം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരില്‍ ഇത് ഒഴിവാക്കരുത്. സ്ത്രീ സമൂഹത്തെ സംബന്ധിച്ചിടത്തോളം ആര്‍ത്തവാവധി അനുഗ്രഹം തന്നെയാണ്.
അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ആവശ്യം മുഖവിലക്കെടുക്കണമെന്ന് സംസ്ഥാന വനിതാഫോറം കണ്‍വീനര്‍ ഷാഹിത റഹ്മാന് പറഞ്ഞു. യോഗത്തില്‍ സംസ്ഥാന ചെയര്‍പേഴ്സണ്‍ മാരിയത്ത് ബീവി, ഭാരവാഹികളായ ഗീതാ കൊമേരി, കെ സരോജിനി, ജീവല്‍ശ്രീ പിള്ള, എസ് ഓമന സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."