പൂര്‍വവിദ്യാര്‍ഥി അധ്യാപക സംഗമം ഓര്‍മയുടെ ഉത്സവമായി
ആറ്റിങ്ങല്‍: പഴയ ക്ലാസ് മുറികളില്‍ പുസ്തകങ്ങള്‍ കൈയില്‍ പിടിച്ച് കുട്ടികളായി അവര്‍ വീണ്ടുമെത്തി. പഠിപ്പിക്കാന്‍ പഴയ അധ്യാപകര്‍. അസംബ്ലിയും സമരവും പൊതിച്ചോര്‍ പങ്കിടലും അങ്ങനെ ഓര്‍മയിലെ പഴയ സ്‌കൂള്‍ കാലം പതിറ്റാണ്ടുകള്‍ക്കിപ്പുറം ഒരിക്കല്‍ കൂടി ഓടിയെത്തി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള രാജ വിദ്യാലയമായ ആറ്റിങ്ങല്‍ ഗവ. മോഡല്‍ ബോയ്‌സ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥികളുടെ സംഘടനയായ ഓര്‍മയുടെ നേതൃത്വത്തില്‍ നടന്ന പൂര്‍വ വിദ്യാര്‍ഥി അധ്യാപക സംഗമത്തിലായിരുന്നു ഈ കാഴ്ചകള്‍. രാവിലെ 10 ന് സ്‌കൂള്‍ മുറ്റത്ത് പഴയ വിദ്യാര്‍ഥികളുടെ അസംബ്ലിയോടെയായിരുന്നു തുടക്കം.
പൂര്‍വ വിദ്യാര്‍ഥിയായ ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ് അടക്കമുള്ളവര്‍ അനുസ്മരണയോടെ നിര നിന്നു. പ്രാര്‍ഥനയും പ്രതിഞ്ജനയും ദേശീയഗാനവും കഴിഞ്ഞ് ക്ലാസ്. ഇതിനിടെ സമരമെത്തി. ഇതോടെ എല്ലാവരും പുറത്തേക്ക്. തുടര്‍ന്ന് അനുഭവങ്ങള്‍ പങ്കിടല്‍. ഉച്ചയായതോടെ എല്ലാവരും വീടുകളില്‍ നിന്ന് കൊണ്ടുവന്ന പൊതിച്ചോറ് പങ്കിട്ടു. ഒപ്പം ഓര്‍മകളും സ്‌നേഹവും.വൈകിട്ട് സാംസ്‌കാരിക സമ്മേളനത്തോടെ ചടങ്ങിന് സമാപനമായി. എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍മാന്‍ എം. പ്രദീപ് അധ്യക്ഷനായി. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയരക്ടര്‍ പ്രഫ. വി. കാര്‍ത്തികേയന്‍ നായര്‍, ചലച്ചിത്രതാരം എം. ആര്‍.ഗോപകുമാര്‍, സംവിധായകന്‍ വിജിതമ്പി, വി. ഷാജി, സി. പ്രദീപ്, കെ.എസ് സന്തോഷ്‌കുമാര്‍, എസ്. മുരളീധരന്‍, എസ്. മുരളീധരന്‍, ജി. രജിത് കുമാര്‍, എ. ഹസീന, ഡോ.കെ. കെ. വേണു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."