ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 18 വര്‍ഷത്തിനുശേഷം പിടിയില്‍
വടകര: കള്ളനോട്ട് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 18 വര്‍ഷത്തിനുശേഷം പിടിയില്‍. വില്യാപ്പള്ളി രയരോത്ത് ഹനീഫയെയാണ് (41) കണ്ണൂര്‍ സി.ബി.സി.ഐ.ഡി ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ പിടികൂടിയത്.
കഴിഞ്ഞ ദിവസം വിദേശത്തുനിന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ ഇയാളെ എയര്‍പോര്‍ട്ട് അതോറിറ്റി കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. വടകര ഒന്നാംക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. 1999 മെയ് 18-നാണ് ഹനീഫ കള്ളനോട്ടുകളുമായി പിടിയിലായത്. പിന്നീട് ജാമ്യം ലഭിച്ച ഇയാള്‍ മുങ്ങുകയായിരുന്നു.
സ്‌കൂള്‍ കലോത്സവ പ്രതിഭകള്‍ക്ക് അവാര്‍ഡ് സമ്മാനിച്ചു
കോഴിക്കോട്: കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് കാഷ് അവാര്‍ഡ് വിതരണം ചെയ്തു.
പട്ടികജാതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കാവ് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച 'സര്‍ഗോത്സവം-17' മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഉത്തര മേഖലയില്‍പ്പെട്ട ഏഴു ജില്ലകളിലെ 213 വിദ്യാര്‍ഥികള്‍ക്കാണ് കാഷ് അവാര്‍ഡ് സമ്മാനിച്ചത്.
എ. പ്രദീപ്കുമാര്‍ എം.എല്‍.എ അധ്യക്ഷനായി. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിക്കുള്ള ധനസഹായം (83,000 രൂപ) സര്‍ക്കാരിനു വേണ്ടി എം.എല്‍.എ ആശുപത്രി അധികൃതര്‍ക്ക് കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി. കിഷന്‍ ചന്ദ്, പി.ഇ രമേശ് ബാബു, എം.എന്‍ ദിവാകരന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."