ആവേശം ചോരാതെ ചെറുവള്ളങ്ങളുടെ മത്സരം
ആലപ്പുഴ: നെഹ്‌റുട്രോഫിയില്‍ ചുണ്ടന്‍വള്ളങ്ങളുടെ പോരാട്ടത്തിന്റെ വീറും വാശിയും ഒട്ടും കുറയാതെ ചെറുവള്ളങ്ങളുടെ മത്സരത്തിലും പ്രകടമായത് ഇത്തവണത്തെ പ്രത്യേകതയായി.
കഴിഞ്ഞ തവണത്തേത് പോലെ രാവിലെ 11 ഓടെ തന്നെ ചെറുവള്ളങ്ങളുടെ മത്സരം ആരംഭിച്ചെങ്കിലും വള്ളംകളി പ്രേമികളുടെ അഭൂതപൂര്‍വമായ ജനക്കൂട്ടമാണ് പുന്നമടയുടെ തീരത്ത് അനുഭവപ്പെട്ടത്.രാവിലെ മുതല്‍ തന്നെ പുന്നമടയിലേക്കുള്ള വഴികള്‍ വള്ളംകളി പ്രേമികളെ കൊണ്ട് നിറഞ്ഞിരുന്നു.ഏറെ ആകര്‍ഷണീയമയാ ചുണ്ടന്‍വള്ളങ്ങളുടെ പോരാട്ടം ഉച്ചക്ക് ശേഷമായിരുന്നെങ്കിലും ചെറുവള്ളങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനും ആസ്വദിക്കാനും പതിനായിരങ്ങളാണ് അതിരാവിലെ തന്നെ പുന്നമടയിലെത്തിച്ചേര്‍ന്നത്.
വിദേശികളടക്കമുള്ള വിനോദസഞ്ചാരികളും രാവിലെ തന്നെ ഗാലറികളില്‍ സീറ്റുറപ്പിച്ചത് സംഘാടകര്‍ക്കും ആശ്വാസമായി.
ആദ്യാവസാനം വള്ളംകളി ആസ്വദിച്ച ശേഷം മാത്രമാണ് എല്ലാവരും മടങ്ങിയത്.ഉച്ചഭക്ഷണം ഉള്‍പ്പെടെയുള്ളവ കൈയില്‍ കരുതി വന്നതിനാല്‍ ഇടക്ക് ഇറങ്ങിപ്പോകേണ്ടിവന്നതുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."