ജനം ചോദിക്കുന്നു; തെര്‍മോമീറ്റര്‍ വാങ്ങാന്‍ പണമില്ലേ..?
കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ പനി പരിശോധിക്കാനുള്ളത് ഒരൊറ്റ തെര്‍മോമീറ്റര്‍. ദിനംപ്രതി ആയിരത്തിലേറെപ്പേര്‍ വിവിധ രോഗങ്ങളുമായി എത്തുന്ന ആശുപത്രിയിലാണ് ഒരൊറ്റ തെര്‍മോമീറ്റര്‍ കൊണ്ടുള്ള പരിശോധന. വേണ്ട വിധത്തില്‍ പരിശോധിക്കാതെയാണു പലപ്പോഴും ഡോക്ടര്‍മാര്‍ മരുന്നെഴുതുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി ഒ.പി വിഭാഗത്തില്‍ പനിയുമായെത്തിയ ഒരാള്‍ക്ക് യാതൊരു പരിശോധനയും നടത്താതെയാണ് ഡോക്ടര്‍ മരുന്നു കുറിച്ചു കൊടുത്തതെന്നും പറയുന്നു. രോഗി ഇക്കാര്യം ചോദിച്ചെങ്കിലും ആശുപത്രിയില്‍ പനി പരിശോധിക്കാനുള്ള ഉപകരണം കേടായിരിക്കുകയാണെന്നാണത്രെ ഡോക്ടര്‍ മറുപടി നല്‍കിയത്. ഉച്ചയ്ക്കു ശേഷം കാഷ്വാലിറ്റിയില്‍ മാത്രമാണു പരിശോധന.
കുറഞ്ഞത് അഞ്ചിലേറെ തെര്മോമീറ്ററെങ്കിലും ആവശ്യമുള്ള സ്ഥലത്താണ് ഒരു തെര്‍മോമീറ്റര്‍ പോലും ഇല്ലാത്ത അവസ്ഥയുണ്ടായിരിക്കുന്നത്.
നിലവില്‍ രണ്ടു തെര്‍മ്മോമീറ്റര്‍ ഉള്ളതില്‍ ഒന്നു കേടാണെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."