കോണ്‍ഗ്രസ് കര്‍ഷക പ്രക്ഷോഭം 22ന്
പാലക്കാട്: കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടാംഘട്ടം പ്രക്ഷോഭം 22ന് കോട്ട മൈതാനത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക ദ്രോഹനയങ്ങള്‍ക്കെതിരേ കെ.പി.സി.സി നടത്തുന്ന കര്‍ഷകരക്ഷാ സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനമാണ് വൈകിട്ട് നാലിന് നടക്കുക. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി, മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ വി.എം സുധീരന്‍, കെ. മുരളിധരന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പകവാടി സംസാരിക്കും. സമരസംഗമം വിജയിപ്പിക്കുവാന്‍ ചേര്‍ന്ന ഡി.സി.സി നേതൃയോഗം മുന്‍ എം.പി വി.എസ് വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍ അധ്യക്ഷനായി. സി. ചന്ദ്രന്‍, സി.വി ബാലചന്ദ്രന്‍, വി.സി കബീര്‍, എ. രാമസ്വാമി, സി.ടി സെയ്തലവി, കെ. ഗോപിനാഥ്, പി.വി രാജേഷ്, എം.ആര്‍ രാമദാസ്, ജി. ശിവരാജന്‍, ടി.പി ഷാജി, സി.എച്ച് ഷൗക്കത്തലി, സി. അച്ചുതന്‍, കെ.സി പ്രീത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."