ആസിഫ് അലി സര്‍ദാരിക്ക് രാജ്യം വിടുന്നതിനു വിലക്ക്
ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് രാജ്യംവിടുന്നതിനു വിലക്ക്. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ആരോപണത്തെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയത്. ആസിഫ് അലി സര്‍ദാരി, സഹോദരി ഫര്‍യാല്‍ തല്‍പൂര്‍ എന്നിവര്‍ സാമ്പത്തിക തട്ടിപ്പുകേസിലെ 172 അംഗങ്ങളില്‍പെട്ടവരാണെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരി പറഞ്ഞു.
172 പേരെയും വിദേശയാത്രാ വിലക്കേര്‍പ്പെടുത്തിയവരുടെ പട്ടികയില്‍ ചേര്‍ത്തെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷമായ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി കോ ചെയര്‍മാനും 2008 മുതല്‍ 2013 വരെ പാകിസ്താന്‍ പ്രസിഡന്റുമായിരുന്നു സര്‍ദാരി.
പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും സര്‍ദാരിയുടെ ഭാര്യയുമായ ബേനസീര്‍ ഭൂട്ടോയുടെ 11ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് രാജ്യംവിടുന്നതിന് അദ്ദേഹത്തിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുന്നത്.
2007 ഡിസംബര്‍ 27ന് റാവല്‍പിണ്ടിയില്‍ നടന്ന തെരഞ്ഞെടുപ്പു റാലിക്കിടെയുണ്ടായ ആക്രമണത്തിലാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."