വന്യമൃഗ സംരക്ഷണ പദ്ധതിക്ക് രൂപരേഖ
ന്യൂഡല്‍ഹി: ദേശീയ വന്യമൃഗ സംരക്ഷണ പ്രവര്‍ത്തന പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രൂപം നല്‍കി. 2017 മുതല്‍ 2031 വരെ നീണ്ടു നില്‍ക്കുന്ന പദ്ധതി വന്യമൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങാതിരിക്കുന്നത് ലക്ഷ്യം വച്ചുള്ളതാണ്.
രാജ്യവ്യാപകമായി മനുഷ്യവാസ കേന്ദ്രങ്ങളില്‍ വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തില്‍ മൃഗങ്ങള്‍ക്ക് ഭക്ഷണം തേടാന്‍ വനങ്ങളില്‍ തന്നെ കൂടുതല്‍ സജ്ജീകരണം ഉണ്ടാക്കുകയും ഇവയെ നാട്ടിലേക്ക് ഇറങ്ങുന്നത് ഇല്ലാതാക്കുകയും ചെയ്യുന്ന പ്രവര്‍ത്തന പദ്ധതിക്കാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഊന്നല്‍ നല്‍കുന്നത്.
കഴിഞ്ഞ എട്ടുവര്‍ഷങ്ങള്‍ക്കിടയില്‍ കടുവ, ആന എന്നിവയുടെ ആക്രമണത്തില്‍ 2,920 ആളുകളാണ് കൊല്ലപ്പെട്ടത്. 2000ലുള്ളതിനേക്കാള്‍ 30 ശതമാനം വര്‍ധനവാണ് ഇത് രേഖപ്പെടുത്തുന്നത്. ഏറ്റവും കൂടുതല്‍ വന്യമൃഗ ശല്യമുണ്ടാകുന്നത് യു.പി, ജാര്‍ഖണ്ഡ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."