ഹജ്ജ് മിഷന്റേത് മികച്ച ക്രമീകരണങ്ങള്‍
മക്ക: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനെത്തിയ ആദ്യ മലയാളി സംഘത്തെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മുസല്ലയും ഈത്തപ്പഴയും ഭക്ഷണവും അടങ്ങിയ കിറ്റ് നല്‍കിയാണ് തീര്‍ഥാടകരെ വരവേറ്റത്.
മക്കയിലെത്തിയ ഹാജിമാരെ താമസ കേന്ദ്രത്തില്‍ സമസ്ത നേതാക്കളുടെ സാന്നിധ്യത്തില്‍ വിഖായ വളണ്ടണ്ടിയര്‍ സംഘം സ്വീകരിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, അബ്ദസ്സമദ് പൂക്കോട്ടൂര്‍, സലീം എടക്കര, ബഷീര്‍ ഫൈസി ദേശമംഗലം, എസ്.കെ.ഐ.സി സഊദി നാഷനല്‍ കമ്മിറ്റി ചെയര്‍മാന്‍ ഓമാനൂര്‍ അബ്ദുറഹിമാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹാജിമാരെ സ്വീകരിച്ചത്.
ബിന്‍ഹുമൈദില്‍ ബ്രാഞ്ച് അഞ്ചില്‍ 267,270 ,286,329 നമ്പര്‍ കെട്ടിടങ്ങളിലാണ് ആദ്യസംഘത്തിലെത്തുന്ന ഹാജിമാര്‍ക്ക് താമസം ഒരുക്കിയിരിക്കുന്നത്. അഞ്ചു പേര്‍ക്ക് ഒരു മുറി എന്ന തോതിലാണ് റൂമുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. റൂമുകള്‍ ബാത് അറ്റാച്ഡ് സൗകര്യമുള്ളതാണ്. ഭക്ഷണം പാകം ചെയ്യാനായി ഗ്യാസ് അടുപ്പുകളും സജ്ജീകരിച്ചിട്ടുണ്ടണ്ട്. സംസം വെള്ളം മുത്വവ്വിഫുമാര്‍ തന്നെ റൂമുകളില്‍ എത്തിച്ചു നല്‍കുന്നുണ്ട്്. പ്രാഥമിക ചികിത്സക്കായി ഓരോ ബ്രാഞ്ചിലും പ്രത്യേക ഡിസ്‌പെന്‍സറികള്‍,ഓരോ ഇരുന്നൂറ് ഹാജിമാര്‍ക്കും ഒരു വളണ്ടണ്ടിയര്‍ എന്ന തോതില്‍ സഹായികള്‍ എന്നിവയും ഹജ്ജ് മിഷന്‍ ഹാജിമാര്‍ക്കായി ഒരുക്കിയിട്ടുണ്ട്്.
ഇതുവരെ പുണ്യ ഭൂമിയില്‍ എത്തിയ ഇന്ത്യന്‍ തീര്‍ഥാടകരുടെ എണ്ണം മുക്കാല്‍ ലക്ഷത്തോളമായി. നേരത്തെ മദീനയില്‍ എത്തിയ ഹാജിമാരില്‍ ഭൂരിഭാഗവും മക്കയിലേക്ക് തിരിച്ചിട്ടുണ്ടണ്ട് പതിനായിരത്തോളം തീത്ഥാടകര്‍ മാത്രമാണ് ഇപ്പോള്‍ മദീനയിലുള്ളത്. ഇവര്‍ വരും ദിവസങ്ങളില്‍ മക്കയില്‍ എത്തും. മദീനയില്‍ ഇന്നലെയും ഒരു തീര്‍ഥാടകന്‍ കൂടി മരിച്ചു. ഉത്തര്‍പ്രദേശ് സിദ്ധാര്‍ഥ് നഗര്‍ സ്വദേശി മുഹമ്മദ് സൈദ് (66) ആണ് മരിച്ചത്. ഇതോടെ മദീനയില്‍ മരിച്ച ഇന്ത്യന്‍ ഹാജിമാരുടെ എണ്ണം ഏഴായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."