തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡ് ,കൈയേറ്റം ഒഴിപ്പിക്കാന്‍ ഉത്തരവ്
തളിപ്പറമ്പ്: തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡ് കൈയേറ്റം ഒഴിപ്പിക്കാന്‍ കലക്ടറുടെ ഉത്തരവ്. റോഡ് കൈയേറി കച്ചവടം നടത്തുന്നതായി ലഭിച്ച പരാതിയെ തുടര്‍ന്നാണ് കലക്ടര്‍ കൈയേറ്റം ഒഴിപ്പിക്കാനും തുടര്‍ന്ന് കൈയേറ്റം നടക്കുന്നില്ലായെന്ന് ഉറപ്പു വരുത്താനും തളിപ്പറമ്പ് നഗരസഭാ അധികാരികള്‍ക്ക് ഉത്തരവ് നല്‍കിയത്.
ഇതനുസരിച്ച് കഴിഞ്ഞ ദിവസം മാര്‍ക്കറ്റ് റോഡിലെ 51 കടകള്‍ക്ക് നഗരസഭ നോട്ടിസ് നല്‍കുകയും കൈയേറ്റങ്ങള്‍ ഒഴിപ്പിച്ച തടസങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. എല്ലാ ദിവസങ്ങളിലും നഗരസഭാ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും ചെയ്യുന്നുണ്ട്. നഗരസഭാ ലൈബ്രറി മുതല്‍ മത്സ്യ മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്ന ഭാഗം വരെയാണ് കച്ചവടക്കാര്‍ റോഡ് കൈയേറി കച്ചവടം നടത്തിയിരുന്നത്. ഇത് കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. വാഹനങ്ങള്‍ക്ക് ഇതുവഴി കടന്നു പോകാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്നുള്ള പരിശോധനകളില്‍ കൈയേറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ കച്ചവട സ്ഥാപനങ്ങളുടെ ലൈസന്‍സ് മുന്നറിയിപ്പില്ലാതെ റദ്ദ് ചെയ്യാനാണ് നഗരസഭാ തീരുമാനമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.പി ബൈജു പറഞ്ഞു. മാര്‍ക്കറ്റ് റോഡില്‍ കൈയേറ്റങ്ങള്‍ക്കെതിരേ നടപടി ശക്തമാക്കിയതോടെ ന്യൂസ് കോര്‍ണര്‍ ജങ്ഷന്‍ മുതല്‍ തളിപ്പറമ്പ് മെയിന്‍ റോഡിലുളള അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കണമെന്ന ആവശ്യവും ശക്തമായി. കൈയേറ്റങ്ങള്‍ കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ഇതുവഴിയുള്ള ബസുകള്‍ പോകുന്നത് നിര്‍ത്തിവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."