HOME
DETAILS

'മലയാളത്തിന്റെ സുകൃതം' സുപ്രഭാതം ജില്ലാതല ക്യാംപയിന്‍ ആരംഭിച്ചു

  
backup
August 10 2016 | 19:08 PM

%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b8%e0%b5%81%e0%b4%95%e0%b5%83%e0%b4%a4%e0%b4%82-%e0%b4%b8%e0%b5%81



കല്‍പ്പറ്റ: സുപ്രഭാതം ജില്ലാതല ക്യാംപയിനിന്റെ ഉദ്ഘാടനം കല്‍പ്പറ്റ എം.എല്‍.എ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഡി.സി.സി പ്രസിഡന്റ് എന്നിവരെ വാര്‍ഷിക വരിക്കാരായി ചേര്‍ത്ത് വിവിധിയിടങ്ങളിലായി നടത്തി.
കല്‍പ്പറ്റ എം.എല്‍.എ ഓഫിസില്‍ നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ട്രഷറര്‍ സൈനുല്‍ ആബിദീന്‍ ദാരിമി സി.കെ ശശീന്ദ്രന്‍ എം.എല്‍.എക്ക് പത്രം കൈമാറി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ കരീം മൂപ്പൈനാട് സ്വവസതിയില്‍ വെച്ചാണ് വാര്‍ഷിക വരിക്കാരനായി ചേര്‍ന്നത്.
സുപ്രഭാതം ജില്ലാ കോര്‍ഡിനേറ്റര്‍ സി.പി ഹാരിസ് ബാഖവി പി.പി.എ കരീമിന് പത്രം കൈമാറി. കല്‍പ്പറ്റ ഡി.സി.സി ഓഫിസില്‍ നടന്ന ചടങ്ങില്‍ ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസിന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി പിണങ്ങോട് അബൂബക്കള്‍ പത്രം കൈമാറി. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിയും ഡബ്ല്യു.എം.ഒയുടെ പ്രസിഡന്റുമായ കെ.കെ അഹമ്മദ് ഹാജിക്ക് കമ്പളക്കാട് നടന്ന ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ട്രഷറര്‍ എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ പത്രം കൈമാറി. വിവിധയിടങ്ങളില്‍ നടന്ന പരിപാടികളില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പൈലി, എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് ടി.സി അലി മുസ്‌ലിയാര്‍, സെക്രട്ടറി കെ.എം ആലി, വര്‍ക്കിങ് സെക്രട്ടറി ഉസ്മാന്‍ കാഞ്ഞായി, എസ്.വൈ.എസ് ജില്ലാ സെക്രട്ടറി ഷംസുദ്ധീന്‍ റഹ്മാനി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ ട്രഷറര്‍ അബൂബക്കര്‍ റഹ്മാനി, ഡി.സി.സി വൈസ് പ്രസിഡന്റ് ടി.കെ അബ്ദുറഹ്മാന്‍, ഒ.വി അപ്പച്ചന്‍, മേപ്പാടി റെയിഞ്ച് സെക്രട്ടറി ഷഫീഖ് ഫൈസി, എസ്.എം.എഫ് മേപ്പാടി മേഖലാ സെക്രട്ടറി മൊയ്തീന്‍ മേപ്പാടി, ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി കമ്പളക്കാട് മേഖലാ കണ്‍വീനര്‍ കിഴക്കയില്‍ മുത്തലിബ് ഹാജി, കെ.എ നാസര്‍ മൗലവി, സുപ്രഭാതം ഏജന്റ് വി.കെ അബ്ദുറഹ്മാന്‍ മൗലവി, നവാസ് പച്ചിലക്കാട്, ടി.കെ അബ്ദുറഹ്മാന്‍ മൗലവി, സുപ്രഭാതം വയനാട് ബ്യൂറോ ഇന്‍ ചാര്‍ജ് നിസാം കെ അബ്ദുല്ല സംബന്ധിച്ചു.

 

 



സി.കെ ശശീന്ദ്രന്‍ എം.എല്‍.എ
മറ്റ് ദിനപത്രങ്ങള്‍ക്കിടയില്‍ രണ്ട് വര്‍ഷം കൊണ്ടുതന്നെ വ്യക്തമായ ഇടം കണ്ടെത്താന്‍ സുപ്രഭാതത്തിന് സാധിച്ചു. മലയാളത്തില്‍ ഇനിയൊരു ദിനപത്രത്തിന് ഇടമുണ്ടോയെന്ന് സമൂഹം ചര്‍ച്ച ചെയ്യുന്നതിനിടിയിലേക്കായിരുന്നു സുപ്രഭാതത്തിന്റെ വരവ്. മലയാളികളുടെ ഈ സംശയത്തിന് രണ്ട് വര്‍ഷത്തെ മികച്ച പ്രവര്‍ത്തനവും പക്ഷപാത രഹിതമായ വാര്‍ത്തകളും കൊണ്ട് സുപ്രഭാതം മറുപടി നല്‍കിയെന്നും മികച്ച രീതിയില്‍ തന്നെ ഇനിയുള്ള പ്രയാണത്തിലും സുപ്രഭാതത്തിന് മുന്നോട്ട് പോകാന്‍ സാധിക്കട്ടെയെന്നും സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ആശംസിച്ചു.

 



കെ.എല്‍ പൗലോസ്
സുപ്രഭാതം കെട്ടിലും മട്ടിലും പുതിയ അനുഭവമാണ് നല്‍കിയത്. ജാതി, മത, രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കപ്പുറം നേരിന്റെ പക്ഷം പിടിച്ചാണ് സുപ്രഭാതത്തിലെ വാര്‍ത്തകള്‍. ഇത് ഏവരെയും ആകര്‍ഷിക്കുന്നതാണ്. അതുകൊണ്ടു തന്നെയാണ് സുപ്രഭാതം ചര്‍ച്ചയാവുന്നതും. തുടക്കം മുതലേ ചലനമുണ്ടാക്കിയിറങ്ങിയ പത്രം മലയാളത്തിലെ മറ്റ് പത്രങ്ങള്‍ക്കൊപ്പം മുന്‍നിരയിലെത്തിയതില്‍ സന്തോഷിക്കുന്നു. മലയാളത്തിന്റെ സുകൃതം എന്ന വാക്കിനെ അന്വര്‍ഥമാക്കി മൂന്നാം വയസിലേക്ക് കടക്കുന്ന സുപ്രഭാതം ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെയെന്നും ഡി.സി.സി പ്രസിഡന്റ് കെ.എല്‍ പൗലോസ് ആശംസിച്ചു.




 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എച്ച്.എസ്.എം സ്‌കോളര്‍ഷിപ്പ് പരീക്ഷ വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ നടത്തും

Kerala
  •  a month ago
No Image

നിയമംലഘിച്ച് ടാക്‌സി സര്‍വിസ്; സഊദിയില്‍ 826 ടാക്‌സി ഡ്രൈവര്‍മാര്‍ പിടിയില്‍

Saudi-arabia
  •  a month ago
No Image

ജർമനി പൊതു തിരഞ്ഞെടുപ്പിലേക്ക്

International
  •  a month ago
No Image

സംസ്ഥാനത്ത് തുലാവർഷം ദുർബലം; കണ്ണൂരിൽ കടുത്ത ചൂട്

Kerala
  •  a month ago
No Image

പ്രചാരണത്തില്‍ ആരാധനാലയങ്ങളും മതചിഹ്നങ്ങളും ഉപയോഗിച്ചു; പ്രിയങ്ക ഗാന്ധിക്കെതിരെ പരാതി

Kerala
  •  a month ago
No Image

ഫുജൈറയില്‍ പരിശീലന വിമാനം തകര്‍ന്ന് പൈലറ്റിന് ദാരുണാന്ത്യം; ട്രെയിനിക്കായി തിരച്ചില്‍

uae
  •  a month ago
No Image

മന്ത്രിസഭ പുന:സംഘടിപ്പിച്ച് ഖത്തര്‍; സുപ്രധാന വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാര്‍

qatar
  •  a month ago
No Image

ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ തുടര്‍ച്ചയായി അറസ്റ്റ് ചെയ്യുന്നു; ശ്രീലങ്കക്കെതിരെ വിമര്‍ശനവുമായി സ്റ്റാലിന്‍

National
  •  a month ago
No Image

വ്യായാമം ചെയ്യുന്നവര്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറ്റി; ചൈനയില്‍ 35 പേര്‍ മരിച്ചു

International
  •  a month ago
No Image

ഫലസ്തീന്‍ ലബനാന്‍ വിഷയങ്ങള്‍; ചര്‍ച്ച നടത്തി ഇറാന്‍ പ്രസിഡണ്ടും സഊദി കിരീടാവകാശിയും

Saudi-arabia
  •  a month ago