HOME
DETAILS
MAL
വര്‍ഗീയ കക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടത് മുന്നണി; എല്‍.ഡി.എഫ് വിപുലീകരണത്തില്‍ അതൃപ്തി പരസ്യമാക്കി വി.എസ്
backup
December 28 2018 | 08:12 AM
തിരുവനന്തപുരം: ഇടതുമുന്നണി വിപുലീകരണത്തില്‍ അതൃപ്തി രേഖപ്പെടുത്തി ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. വര്‍ഗീയ കക്ഷികള്‍ക്കുള്ള ഇടത്താവളമല്ല ഇടതുമുന്നണിയെന്നും സ്ത്രീവിരുദ്ധതയും സവര്‍ണ മേധാവിത്വവുമുള്ളവര്‍ ഇടത് മുന്നണിയില്‍ വേണ്ടെന്നും വി.എസ് തിരുവനന്തപുരത്ത് പറഞ്ഞു.
കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ ശബരിമലയില്‍ പോകില്ലെന്നു പറയുന്നവര്‍ മുന്നണിക്കു ബാധ്യതയാണെന്നും വി.എസ് പറഞ്ഞു.
ശബരിമല വെച്ച് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ സമരം ജനങ്ങള്‍ ഗൗനിക്കുന്നില്ല. യു.പി അല്ല കേരളമെന്ന് ബി.ജെ.പി നേതാക്കള്‍ ഓര്‍ക്കണമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."