ബില്‍ ക്രിമിനല്‍ നിയമസംഹിതയ്‌ക്കെതിര്
മുത്വലാഖിന്റെ പേരില്‍ വിവാഹമോചിതരാകുന്ന മുസ്്‌ലിം വനിതകളെ സംരക്ഷിക്കാനെന്ന പേരില്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സും ബില്ലും ക്രിമിനല്‍ നിയമസംഹിതയ്‌ക്കെതിരാണ്. മുത്വലാഖ് സംബന്ധിച്ച സുപ്രിംകോടതി വിധിപ്രകാരം മുത്വലാഖ് നിയമപരമായി നിലനില്‍ക്കുന്നതല്ല. നിയമപരമായി സാധുതയില്ലാത്ത മുത്വലാഖ് വ്യക്തിനിയമത്തിന്റെ പേരില്‍ മൂന്നു വര്‍ഷത്തെ കഠിനതടവു വിധിക്കുന്നത് നിയമവ്യവസ്ഥയുടെ നഗ്നമായ ലംഘനമാണ്.
ജയില്‍വാസം അനുഭവിക്കുന്ന ഭര്‍ത്താവ് ത്വലാഖ് ചൊല്ലപ്പെട്ട വനിതയുടെ ജീവിതാവശ്യത്തിനായി ചെലവ് നല്‍കണമെന്ന വ്യവസ്ഥ വിചിത്രമാണ്.
സിവില്‍ സ്വഭാവമുള്ള വ്യക്തിനിയമത്തില്‍ അധിഷ്ഠിതമായ ഒരു കുറ്റത്തെ ക്രിമിനല്‍ കുറ്റമായി പ്രഖ്യാപിച്ച് ജയില്‍ ശിക്ഷ വിധിക്കുന്നത് രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയാണ്. അരക്ഷിതാവസ്ഥ നേരിടുന്ന ഇന്ത്യന്‍ മുസ്‌ലിം സമൂഹത്തെ കൂടുതല്‍ പാര്‍ശ്വവല്‍കരിക്കാന്‍ മാത്രമേ പുതിയ മുത്വലാഖ് നിയമം ഉപകരിക്കൂ.
പാര്‍ലമെന്റ് കമ്മിറ്റിയുടെ സൂക്ഷ്മമായ പരിശോധനയ്ക്കു പോലും വിധേയമാക്കാതെ ധൃതി പിടിച്ച് നിയമം പാസാക്കാന്‍ ശ്രമിക്കുന്നത് 2019ലെ തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടാണ്. ബില്‍ പാര്‍ലമെന്റിന്റെ സംയുക്ത കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."