ഇസ്റാഈല്‍ എഴുത്തുകാരന് അമോസ് ഓസ് അന്തരിച്ചു
തെല്‍അവീവ്: പ്രമുഖ ഇസ്റാഈല്‍ എഴുത്തുകാരന് അമോസ് ഓസ് അന്തരിച്ചു. 79 വയസായിരുന്നു. ഏതാനും നാളുകളായി അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. മകളും ചരിത്രകാരിയുമായ ഫാനിയ ഓസ് സാല്‍സ്ബെര്‍ഗറാണ് മരണവിവരം പുറത്തുവിട്ടത്.
ഇസ്റാഈലില്‍ നിലവില്‍ ജീവിച്ചിരിപ്പുള്ള എഴുത്തുകാരില്‍ ഏറ്റവും മുതിര്‍ന്നയാളായിരുന്നു അമോസ്. നോവലിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ ഇദ്ദേഹം ഇസ്റാഈലിലെ ബെര് ഗുരിയോന്‍ സര്‍വകലാശാലയില്‍ സാഹിത്യവിഭാഗം അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അമോസിന്റെ രചനകള്‍ 47 രാജ്യങ്ങളിലായി 45 ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.ലീജിയന് ഓഫ് ഓണര്‍ ഓഫ് ഫ്രാന്‍സ്, ഗെഥേ പ്രൈസ്, ഇസ്റാഈല്‍ പ്രൈസ് അടക്കമുള്ള വിവിധ പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. എ ടൈല്‍ ഓഫ് ലവ് ആന്‍ഡ് ഡാര്‍ക്നെസ്, സീന്‍സ് ഫ്രം വില്ലേജ് ലൈഫ്, ജൂതാസ്, ഹൗ ടു ക്യൂര്‍ എ ഫനാറ്റിക്, മൈ മിഷേല്‍ എന്നിവയാണ് പ്രധാന രചനകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."