HOME
DETAILS
MAL
സി.പി.എമ്മിനു വെള്ളാപ്പള്ളി ബി.ജെ.പിയിലേക്കുള്ള പാലം: വി.എം.സുധീരന്‍
backup
December 28 2018 | 19:12 PM
തിരുവനന്തപുരം: വര്‍ഗീയ വാദികളെന്ന് വെള്ളാപ്പള്ളിയേയും മകനേയും അതിരൂക്ഷമായി വിമര്‍ശിച്ച മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും ഇപ്പോള്‍ അവരെ കൂടെ കൂട്ടുന്നത് ബി.ജെ.പിയുമായുള്ള സി.പി.എമ്മിന്റെ രഹസ്യ ബന്ധത്തിന്റെ പാലമായിട്ടാണെന്ന് കെ.പി.സി.സി. മുന്‍ പ്രസിഡന്റ് വി.എം.സുധീരന്‍.
ഇരു തോണിയിലും കാലുവച്ച് വെള്ളാപ്പള്ളിയും മകനും നടത്തുന്ന ഈ അവസരവാദ രാഷ്ട്രീയ കച്ചവട കള്ളക്കളിയെ തികഞ്ഞ പുച്ഛത്തോടെയാണ് ജനങ്ങള്‍ കാണുന്നത്. താല്‍കാലിക നേട്ടങ്ങള്‍ ഉണ്ടാക്കാം എന്ന മിഥ്യാധാരണയില്‍ ഇക്കൂട്ടരെ പേറുന്ന സി.പി.എമ്മിന്റെ നിലപാട് വ്യക്തമാക്കുന്നത് അവരുടെ രാഷ്ട്രീയ ജീര്‍ണതയും അവസരവാദ സമീപനവുമാണെന്നും സുധീരന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."