ഗോരഖ്പൂരിലേത് കൂട്ടക്കൊല, മോദിയുടെ നല്ല നാളുകള്‍ പണക്കാര്‍ക്കു മാത്രം- ശിവസേന
മുംബൈ: ഗോരഖ്പുരിലെ ബാബ രാഘവ്ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ദുരന്തത്തില്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകളെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന. മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തിലാണ് ഉത്തര്‍പ്രദേശിലേയും കേന്ദ്രത്തിലേയും ബി.ജെ.പി സര്‍ക്കാരുകള്‍ക്കെതിരായ വിമര്‍ശനം.
യു.പിയിലെ കുഞ്ഞുങ്ങളുടെ മരണം കൂട്ടക്കൊലപാതകമാണെന്ന് മുഖപ്രസംഗത്തില്‍ ശിവസേന ആരോപിച്ചു. ദുരന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തിന് അപമാനമാണെന്നും മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു. അധികാരത്തില്‍ എത്തുമ്പോള്‍ മോദി വാഗ്ദാനം ചെയ്തിരുന്ന 'അച്ഛേദിന്‍' ഇതുവരെ സാധാരണക്കാര്‍ക്കു വന്നിട്ടില്ലെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.
എല്ലാ ഓഗസ്റ്റ് മാസവും ഇത്തരത്തില്‍ കുഞ്ഞുങ്ങള്‍ മരിക്കാറുണ്ടെന്നായിരുന്നു സംഭവത്തില്‍ ഒരു യു.പി മന്ത്രിയുടെ പ്രതികരണം. എന്തുകൊണ്ടാണ് പാവപ്പെട്ടവന്റെ കുഞ്ഞുങ്ങള്‍ മാത്രം ഓഗസ്റ്റില്‍ മരിക്കുന്നത്? എന്തുകൊണ്ട് പണക്കാരന്റെ കുട്ടികള്‍ മരിക്കുന്നില്ല? - ശിവസേന ചോദിക്കുന്നു.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലാണ് കൂട്ടമരണം നടന്ന ഗോരഖ്പൂര്‍. 68 കുട്ടികളാണ് ഒരാഴ്ചക്കിടെ ഇവിടെ ഓക്‌സിജന്‍ ലഭിക്കാതെ പിടഞ്ഞു മരിച്ചത്. ഓക്‌സിജന്‍ വിതരണം പൂര്‍ണതോതില്‍ പുനഃസ്ഥാപിച്ചെങ്കിലും മസ്തിഷ്‌കജ്വരം ബാധിച്ച് ഒട്ടേറെ കുട്ടികളാണു ദിവസവും ആശുപത്രിയിലെത്തുന്നത്. പത്തു ദിവസത്തിനുള്ളില്‍ 72 കുട്ടികളാണ് ഇതുവരെ മരിച്ചത്. ചികില്‍സയിലായിരുന്ന കുട്ടികളും നവജാതശിശുക്കളും ഉള്‍പ്പെടെ 30 കുട്ടികളാണ് ഈ മാസം 10 മുതല്‍ 48 മണിക്കൂറിനിടെ മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."