മുഗള്‍ കരവിരുതുമായി മുഹമ്മദ് മത്‌ലൂബ്
ആയഞ്ചേരി: ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ ഡല്‍ഹി സ്വദേശി മുഹമ്മദ് മത്‌ലൂബിന്റെ മുഗള്‍ ക്രാഫറ്റ് സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. മരത്തിന്‍മേലുള്ള ചിത്രപണികളോടു കൂടിയ ഉല്‍പന്നങ്ങളാണ് ഇദ്ദേഹത്തിന്റെ സ്റ്റാളിലുള്ളത്.
മുഗള്‍ കരവിരുതില്‍ നിര്‍മിച്ച കീച്ചെയിനുകള്‍, വാക്കിങ് സ്റ്റിക്, ഫ്രെയിമുകള്‍, ചിത്ര പണികളോടു കൂടിയുള്ള പെട്ടികള്‍, പാര്‍ട്ടീഷ്യന്‍ സ്റ്റാന്‍ഡുകള്‍, കളിക്കോപ്പുകള്‍ എന്നിവയാണ് ഇദ്ദേഹത്തിന്റെ സ്റ്റാളിന്റെ പ്രത്യേകത. ചെറിയ പ്രത്യേക തരം ഉളികള്‍ ഉപയോഗിച്ച് പ്രത്യേക തരം മരത്തിലാണ് മത്‌ലൂബ് ശില്‍പങ്ങള്‍ തീര്‍ക്കുന്നത്. കരകൗശല വസ്തുക്കളൊക്കെയും മുഗള്‍ കലാ പാരമ്പര്യം തുടിക്കുന്ന ചിത്രപണികളാല്‍ മനോഹരമാണ്. സര്‍ഗാലയയിലെ അന്താരാഷ്ട്ര കരകൗശല മേളക്ക് മത്‌ലൂബ് എത്തുന്നത് ഇതു നാലാം തവണയാണ്.
പെക്ഷ ഇത്തവണ കേന്ദ്ര സര്‍ക്കാരിന്റെ ശില്‍പഗുരു പുരസ്‌കാര ജേതാവായാണ് മത്‌ലൂബ് വന്നിരിക്കുന്നത്. സ്വര്‍ണ നാണയങ്ങളും രണ്ടു ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ഭാര്യയും മകനും മത്‌ലൂബിനൊപ്പമുണ്ട്. വീട്ടില്‍ വച്ചാണ് ഇവര്‍ കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നത്.
പത്തിലധികം രാജ്യങ്ങള്‍ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനത്തിനും ട്രൈനിങ് പ്രോഗ്രാമുകള്‍ക്കാമായി ഇദ്ദേഹം സന്ദര്‍ശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."