പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഭീമന് സാന്റാക്ലോസ്
തലശ്ശേരി: മലബാറിലെ ഏറ്റവും വലിയ സാന്റാക്ലോസ് മുഴപ്പിലങ്ങാട് ഒരുങ്ങിയത് സന്ദര്‍ശകര്‍ക്ക് വേറിട്ട കാഴ്ചയാകുന്നു. 40 അടിയോളം നീളമുള്ള സാന്റാക്ലോസാണ് മുഴപ്പിലങ്ങാട് സ്വദേശി ശരത്തിന്റെ നേതൃത്വത്തിലുള്ള എട്ടു പേരടങ്ങുന്ന സംഘം ഒരുക്കിയത്.
ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവിങ് ബീച്ചായ മുഴപ്പിലാങ്ങാടിലേക്ക് സാന്റാക്ലോസിനെ കാണാന്‍ സന്ദര്‍ശകരുടെ ഒഴുക്കാണ്. രാത്രി കാലങ്ങളിലാണ് കൂടുതല്‍ പേരെത്തുന്നത്. ഡിസംബര്‍ മൂന്നിനാണ് ഭീമന് സാന്റാക്ലോസിന്റെ നിര്‍മാണ പ്രവൃത്തി തുടങ്ങിയത്. എട്ട് ലക്ഷം രൂപയിലധികമാണ് നിര്‍മാണ ചെലവെന്ന് അധികൃതര്‍ പറഞ്ഞു.
ക്രെയിന്‍ ഉപയോഗിച്ചു ഇരുമ്പ് സ്റ്റാന്‍ഡിലാണ് ഇതിനെ നിര്‍ത്തിയിട്ടുള്ളത്. പുതുവത്സരത്തിന്റെ വരവറിയിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ഒരുക്കുന്ന സാന്റാക്ലോസാണ് ഇവര്‍ക്ക് സ്വന്തം നാട്ടില്‍ ഒരുക്കാനുള്ള പ്രചോദനമായത്. കഴിഞ്ഞ 21നാണ് സാന്റാക്ലോസ് ഫെസ്റ്റിന് ബീച്ചില്‍ തുടക്കമായത്. പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ 30ന് അര്‍ദ്ധരാത്രി സാന്റാക്ലോസിന് തീവയ്ക്കുന്നതോടെ കാഴ്ചക്കാര്‍ക്ക് അവസ്മരണീയമായ വിരുന്നാണ് സമ്മാനിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."