സഊദിയില്‍ മൂന്ന് ഭീകരര്‍ കൂടി ആഭ്യന്തര മന്ത്രാലയത്തിന് മുന്നില്‍ കീഴടങ്ങി
റിയാദ്: സഊദി ആഭ്യന്തര മന്ത്രാലയം പിടികിട്ടാ പുള്ളികളായി പ്രഖ്യാപിച്ചു അന്വേഷിച്ചു കൊണ്ടിരുന്ന ഭീകരവാദികളില്‍ മൂന്നു പേര് കൂടി കീഴടങ്ങി. കിഴക്കന്‍ പ്രവിശ്യയിലെ വിവിധ കേസുകളില്‍ പ്രതികളായവരാണ് കീഴടങ്ങിയതെന്നു ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇതോടെ ആഭ്യന്തര മന്ത്രാലയ ഭീകര ലിസ്റ്റിലെ 23 പേരില്‍ കീഴടങ്ങിയവരുടെ എണ്ണം 11 ആയി. ബാക്കിയുള്ളവര്‍ വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായാണ് വിവരം.
അഞ്ച് വര്‍ഷം മുന്‍പാണ് സഊദി ആഭ്യന്തര മന്ത്രാലയം പിടികിട്ടാപുളളികളായി പ്രഖ്യാപിച്ച 23 ഭീകരരുടെ ലിസ്റ്റ് പുറത്തു വിട്ടത്. ഏറ്റവും ഒടുവില്‍ അഞ്ച് ഭീകരരാണ് പട്ടികയില്‍ അവശേഷിച്ചിരുന്നത്. ഇതില്‍ രണ്ട് പേര് കഴിഞ്ഞയാഴ്ച ദമ്മാം പ്രവിശ്യ ഗവര്‍ണര്‍ അമീര്‍ സൗദ് ബിന്‍ നായിഫിന് മുന്നില്‍ കീഴടങ്ങിയിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ തീവ്രവാദ ഭീഷണിയുളള പ്രദേശമാണ് കിഴക്കന്‍ മേഖലയിലെ ശീഈ കേന്ദ്രമായ ഖതീഫ്. രാജ്യത്ത് 2002 മുതല്‍ എട്ട് തവണ ഭീകരരുടെ പട്ടിക ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിരുന്നു. 227 പിടികിട്ടാപുളളികളുടെ പേരാണ് പുറത്തു വിട്ടത്. ഇതില്‍ 126 ഭീകരരെ പിടികിട്ടാനുണ്ട്. ഇവരില്‍ ചിലര്‍ സിറിയ, ഇറാഖ്, യമന്‍ എന്നിവിടങ്ങളില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."