HOME
DETAILS
MAL
വനിതാ മതില്: സാങ്കേതിക സര്‍വകലാശാല എഞ്ചിനീയറിംഗ് പരീക്ഷകള്‍ മാറ്റി
backup
December 29 2018 | 07:12 AM
തിരുവനന്തപുരം: വനിതാ മതിലിനായി സാങ്കേതിക സര്‍വ്വകലാശാല എഞ്ചിനീയറിംഗ് പരീക്ഷകള്‍ മാറ്റി . ജനുവരി 1ലെ പരീക്ഷകള്‍ 14ന് നടത്താനാണ് തീരുമാനം. അവധിയും ദേശീയ പണിമുടക്കും കണക്കിലെടുത്താണ് പരീക്ഷ മാറ്റിയതെന്നാണ് സര്‍വ്വകലാശാല നല്കുന്ന വിശദീകരണം. എന്നാല്‍ ജനുവരി 8,9 നാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അവധിക്ക് ശേഷം കോളേജുകള്‍ തുറക്കുന്നത് 31 നുമാണ്.
ബി.ടെക്, ബി.ആര്‍ക്, എം.ടെക്, എം.ആര്‍ക്, എം.സി.എ ഉള്‍പ്പെടെയുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. മാറ്റിയ പരീക്ഷകള്‍ യഥാക്രമം ജനുവരി 14, 21, 22 തീയതികളില്‍ നടത്തുമെന്ന് സര്‍വകലാശാല വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."