കൊല്ലത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കുത്തേറ്റുമരിച്ചു
കൊല്ലം: കൊല്ലത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറി ബി.ദേവദത്തന് (56) കൊല്ലപ്പെട്ടു. കൊല്ലം കൊട്ടാരക്കരയ്ക്ക് സമീപം പവിത്രേശ്വരം സ്വദേശിയാണ് കുത്തേറ്റു മരിച്ച ദേവദത്തന്. കൊലപാതകത്തിനു പിന്നില്‍ വ്യാജമദ്യമാഫിയയാണെന്ന് സി.പി.എം ആരോപിച്ചു.
ഈ സ്ഥലത്ത് വ്യാജമദ്യ മാഫിയയും സി.പി.എമ്മും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. എഴുകോണ്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദേവദത്തനെ ആദ്യം തലയ്ക്ക് അടിക്കുകയും പിന്നീട് കുത്തുകയുായിരുന്നുവെന്നാണ് പൊലിസ് നല്കുന്ന വിവരം. പവിത്രേശ്വരം സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു ദേവദത്തന്. ബൈക്കില്‍ സ്ലിപ് വിതരണം ചെയ്യുന്നതിനിടെയായിരുന്നു ആക്രമണം. മൃതദേഹം കൊട്ടാരക്കര ആശുപത്രിയില്‍ ഇപ്പോള്‍ സൂക്ഷിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."