മതത്തിന്റെ നന്മകള്‍ അവഗണിക്കപ്പെടുന്നത് ആപത്ത്: പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍
കുന്നംകുളം: സമകാലിക ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മതത്തിന്റെ നന്മകളെ പാടെ അവഗണിച്ച് മതത്തെ വികലമാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. തൃശൂര്‍ ജില്ലാ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ഭാരതീയം ചരിത്ര സ്മൃതി യാത്രയുടെ കുന്നംകുളം മേഖല സ്വീകരണ സമ്മേളനം പെരുമ്പിലാവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. മതത്തിന്റെ യഥാര്‍ത്ഥ മുഖം വികലമാക്കുന്ന ഇത്തരം പ്രവണതക്കെതിരേ അതാത് മതത്തിന്റെ വക്താക്കള്‍ മുന്നോട്ട് വന്നില്ലെങ്കില്‍ സമൂഹം അഭിമുഖീകരിക്കാന്‍ പോകുന്ന വിപത്തു വലുതായിരിക്കുമെന്നും മതം എന്നത് ഒരു വികാരമാക്കിയെടുക്കുന്ന ഇന്നത്തെ യുവതയുടെ മാനസീകാവസ്ഥക്ക് മാറ്റം വന്നേ തീരൂ. അതോടൊപ്പം അന്യന്റെ സുഖദുഃഖങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു യുവതയെ സൃഷ്ടിക്കാനും ബന്ധപ്പെട്ടവര്‍ മുന്‍കൈ എടുക്കണമെന്നും അത്തരം ഒരു ഉദ്യമത്തിന് കാരണമാകുന്ന ഭാരതീയം യാത്ര പോലെ സത്യം സത്യമായി തുറന്നു പറയാനും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .ഭാരതീയം കുന്നംകുളം മേഖല സ്വാഗത സംഘം ചെയര്‍മാന്‍ കെ ജയശങ്കര്‍ അധ്യക്ഷനായ ചടങ്ങില്‍ കണ്‍വീനര്‍ എം.എഛ് നൗഷാദ് സ്വാഗതം ആശംസിച്ചു വര്‍ഗ വര്‍ണ്ണ ജാതി മത രാഷ്ട്രീയ ചിന്താ ധാരകള്‍ക്കപ്പുറം മനുഷ്യന്‍ ഒന്നെന്ന ചിന്ത വളര്‍ത്തണമെന്ന് ഭാരതീയം കുന്നംകുളം മേഖല സ്വീകരണ സമ്മേളനം ആവശ്യപ്പെട്ടു.
എസ് കെ എസ് എസ് എഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ബദ്‌രി സദസിനു പ്രതിജ്ഞ ചൊല്ലി കൊടുത്തു ശഹീര്‍ ദേശമംഗലം ജാഥ അംഗങ്ങളെ പരിചയപ്പെടുത്തികടവല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ സുധീര്‍ ,ജോസഫ് മാസ്റ്റര്‍ ചാലിശ്ശേരി , പ്രേംരാജ് ചുണ്ടത്ത് ഇബ്രാഹീം ഫൈസി പഴുന്നാന,സി എം സാബിര്‍ കാസിമി ഇമ്പിച്ചി കോയ തങ്ങള്‍ ഉസ്മാന്‍ കല്ലടയില്‍ അബു മുസ്‌ലിയാര്‍ കരിക്കാട് നാസര്‍ ഫൈസി തിരുവത്ര ഉമ്മര്‍ ഫൈസി വില്ലന്നൂര്‍ അമീന്‍ കൊരട്ടിക്കര റഫീഖ് കടവല്ലൂര്‍ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഘത്തെ പ്രമുഖര്‍ സംബന്ധിച്ച ചടങ്ങിന് സുഹൈല്‍ പന്തല്ലൂര്‍ നന്ദി അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."