ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശിയെ കാണാന്‍ അബൂദബി കീരിടവകാശി നേരിട്ടെത്തി
#മുഹമ്മദ് ആഷിർ
അബൂദബി: അബൂദബിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം സ്വദേശി മുല്ലപ്പള്ളി അലിയെ കാണാന്‍ അബൂദബിയുടെ കിരീടാവാകാശി നേരിട്ടെത്തി. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയാണ് 56 ക്കാരനായ അലി. അബൂദബി ക്ലീവ്ലാന്റ് ആശുപത്രിയിലാണ് അലിയെ കാണാന്‍ അബൂദബി കിരീടാവകാശിയും യു.എ.ഇ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല് നഹ്യാന് എത്തിയത്.
കഴിഞ്ഞ 38 വര്‍ഷമായി ശൈഖിന് ഒപ്പമുള്ള പേഴ്സനല്‍ സ്റ്റാഫ് അംഗമാണ് അലി. ശൈഖ് മുഹമ്മദിന്റെ എല്ലാ വിദേശയാത്രകളിലും ഒപ്പം പോകേണ്ട ജീവനക്കാരില്‍ ഒരാള്‍. അലിക്ക് സുഖമില്ലെന്ന് അറിഞ്ഞപ്പോള്‍ അബൂദബിയിലെ ഏറ്റവും മുന്തിയ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റണമെന്ന് നിര്‍ദേശിച്ചത് കിരീടാവകാശിയായിരുന്നു.
അദ്ദേഹത്തിന്റെ ഓഫീസ് നേരിട്ട് കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയും ചെയ്തു. അലി തന്റെ 16-ാമത്തെ വയസില്‍ അബുദബിയില്‍ എത്തിയതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."