പി.സി ജോര്‍ജ് 'സ്ഥൂലരോഗപിണ്ഡം': ശാരദക്കുട്ടി
കൊച്ചി: ഒരു ചികിത്സക്കും വശംവദമാകാന്‍ കൂട്ടാക്കാത്ത സ്ഥൂലരോഗപിണ്ഡമായി പി.സി ജോര്‍ജിന്റെ മനസും ബോധവും മാറിക്കഴിഞ്ഞതായി എഴുത്തുകാരി എസ്.ശാരദക്കുട്ടി. സ്വയം പ്രഖ്യാപിത കോടതിയായ പി.സി ജോര്‍ജ് തളയ്ക്കാന്‍ ആരുമില്ലാത്ത മദയാനയാണെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയോട് അന്വേഷണത്തിന്റെ ഭാഗമായി പൊലിസിനും കോടതിക്കും പല ചോദ്യങ്ങളും ചോദിക്കേണ്ടിവരും. അത് അവള്‍ക്ക് വേദന ഉളവാക്കുകയും ചെയ്യും. ഇതെല്ലാം അറിഞ്ഞുകൊണ്ട് ധൈര്യത്തോടെ കേസ് കൊടുക്കാന്‍ തയാറായപ്പോള്‍ പ്രബുദ്ധമായ കേരളീയ സമൂഹം അവള്‍ക്ക് സകല പിന്തുണയും നല്‍കി. കോടതി ചോദിക്കേണ്ട ചോദ്യങ്ങള്‍ നിരന്തരം ഇങ്ങനെ ചോദിക്കാന്‍ പി.സി ജോര്‍ജിന് അവകാശമില്ല.
ഭാവിയിലെ പെണ്‍കുട്ടികള്‍ക്കും ഞങ്ങളെപോലുള്ള മുതിര്‍ന്നവര്‍ക്കും അവള്‍ പകര്‍ന്നുതന്ന കരുത്ത് ഇത്രയുംകാലത്തെ പൊതുപ്രവര്‍ത്തനത്തിലൂടെ ജോര്‍ജിന് നല്‍കാനായിട്ടില്ല. വിഫലമീ യാത്ര എന്ന് കാലം നിങ്ങളെ വിലയിരുത്തുമെന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."