മന്ത്രിസഭാ പുനഃസംഘടന; കിരീടാവകാശി തന്നെ സഊദിയെ നയിക്കും
ദുബൈ: സല്‍മാന്‍ രാജാവിന്റെ ഭരണ കാലത്ത് നടന്ന ആറാമത്തെ മന്ത്രി സഭാ പുനഃസംഘനക്ക് ശേഷവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തന്നെ സഊദി ഭരണം നയിക്കും. മന്ത്രിമാരില്‍ ഏറെക്കുറെ സ്ഥാനം നഷ്ടപ്പെടുകയും സ്ഥാന ചലനങ്ങള്‍ മാറുകയും ചെയ്യുമ്പോഴും കിരീടാവകാശി ഇതേ സ്ഥാനത്ത് കൂടുതല്‍ കരുത്തോടെ ഉണ്ടാകും. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി പദവികളില്‍ തുടരും. അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്‍ ആഭ്യന്തര മന്ത്രി പദവിയിലും തുടരും.
രാഷ്ട്രീയ മേഖലകളില്‍ അന്താരാഷ്ട്ര തലത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോകി യുടെ കൊലപാതകത്തിനു ശേഷം നടന്ന മന്ത്രി സഭാ പുനഃസംഘടന അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറെ പ്രാധ്യാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്.
മിക്ക മാധ്യമങ്ങളും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സ്ഥാനം കൂടുതല്‍ ശക്തമാക്കിയെന്ന നിരീക്ഷണമാണ് നടത്തുന്നത്. വിദേശ കാര്യ മന്ത്രാലയ കൈകാര്യവും സഊദി ഭരണകൂട കുടുംബത്തിന്റെ കാരങ്ങളിലാക്കിയാണ് പുനഃസംഘടന. അന്താരാഷ്ട്ര വേദികളില്‍ സഊദി മുഖം എപ്പോഴും തുറന്നു കാണിച്ച ആദില്‍ അല്‍ ജുബൈറിനെ മാറ്റിയാണ് രാജകുടുംബത്തില്‍ പെട്ട ഇബ്‌റാഹീം ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലാഹ് അല്‍ അസ്സാഫിനെ നിയമിച്ചത്. 2015 ഏപ്രില്‍ മുതല്‍ വിദേശ കാര്യ മന്ത്രിയായി പ്രവര്‍ത്തിച്ച ആദില്‍ അല്‍ ജുബൈര്‍ മികച്ച നയതന്ത്രജ്ഞനായാണ് അറിയപ്പെടുന്നത്.
അബ്ദുള്ള രാജാവിന്റെ കാലത്ത് രാജാവിന്റെ വിദേശ കാര്യ ഉപദേഷ്ടാവായി പ്രവര്‍ത്തിച്ച ഇദ്ദേഹം 2007 മുതല്‍ 2015 വരെ അമേരിക്കന്‍ അംബാസിഡറായിരിക്കെയും അതിനു ശേഷം മന്ത്രിയായിരിക്കെയും അന്താരാഷ്ട്ര തലത്തില്‍ സഊദിക്കെതിരെയുള്ള വിവിധ വിഷയങ്ങളില്‍ കടുത്ത നിലപാട് വ്യക്തമാക്കിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം. 1991 ലെ ഒന്നാം ഗള്‍ഫ് യുദ്ധത്തില്‍ സഊദിയുടെ ശബ്ദം ലോകത്തിനു മുന്നില്‍ വെളിപ്പെടുത്താന്‍ നിയോഗിക്കപ്പെട്ട വ്യക്തിയും അന്നത്തെ അമേരിക്കയിലെ സഊദി അംബാസിഡറായിരുന്ന ആദില്‍ അല്‍ ജുബൈറിനെ ആയിരുന്നു. അത്രക്ക് സഊദി രാജ കുടുംബത്തോട് അടുപ്പം പുലര്‍ത്തുകയും വിശ്വാസം ആര്‍ജ്ജിക്കുകയും ചെയ്ത ഇദ്ദേഹത്തിനു ഏറ്റവും ഒടുവില്‍ വിവാദമായ ജമാല്‍ ഖശോകി യുടെ കൊലപാതകത്തിന്റെ ബാക്കി പത്രമാണ് അദേഹത്തിന്റെ സ്ഥാന ചലനത്തിന് കാരണമെന്ന് ചില മാധ്യമങ്ങള്‍ അവലോകനം ചെയ്യുന്നുണ്ട്.
ഇതിന് മുന്‍പ് ഇബ്രാഹീം ബിന്‍ അബ്ദുള്ള അല്‍ സുവായില്‍ ആയിരുന്നു രാജ കുടുംബാംഗം അല്ലാതെ വിദേശ മന്ത്രിയായിരുന്ന വ്യക്തി. സഹമന്ത്രിയായാണ് ഇനി ആദില്‍ അല്‍ ജുബൈര്‍ പ്രവര്‍ത്തിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."