പ്രകൃതിയെ സംരക്ഷിച്ചുള്ള വികസനത്തിന് മുഖ്യപരിഗണന നല്‍കണം: കാനം
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസന സങ്കല്പത്തിന് മാത്രമേ നിലനില്പുണ്ടാവൂ എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച കോണ്‍ക്ലേവില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എല്ലാം നമുക്ക് വേണ്ടി എന്ന് സങ്കല്പിച്ച് പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ ദുരന്തമാണ് പ്രളയത്തില്‍ നാം കണ്ടത്. ദുരന്തത്തില്‍ പ്രകടിപ്പിച്ച ഐക്യം പ്രളയാനന്തര പുനര്‍നിര്‍മാണഘട്ടത്തില്‍ കേരളം രാഷ്ട്രീയമായി പ്രകടിപ്പിക്കുന്നില്ല. ഇത് കേരളത്തിന്റെ പ്രശ്നമാണ്. പ്രധാനമന്ത്രിയും, കേന്ദ്ര ആഭ്യന്തരമന്ത്രിയും ദുരന്തമുഖത്ത് നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടും കേരളത്തിന് പ്രതീക്ഷിച്ച സഹായമൊന്നും ലഭിച്ചില്ല. നിയമസഭയും മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളും സ്പെഷല്പാക്കേജ് ആവശ്യപ്പെട്ടിട്ടും കേന്ദ്രസര്‍ക്കാര്‍ അതേക്കുറിച്ച് ആലോചിച്ചില്ല. കശ്മീരില്‍ പ്രളയമുണ്ടായപ്പോഴും ഗുജറാത്തില്‍ ഭൂകമ്പമുണ്ടായപ്പോഴും വിദേശസഹായമുണ്ടായി. എന്നാല്‍ കേരളത്തിന് വിദേശസഹായം സ്വീകരിച്ചുകൂടാ. കേന്ദ്രത്തിന്റെ ഈ നിലപാടിനെതിരേ നാം ഒന്നിച്ച് നിന്ന് എതിര്‍ക്കുന്നില്ലെന്നും കാനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."