HOME
DETAILS

കടലാടിപ്പാറ: ആശാപുര നിയമ യുദ്ധത്തിനൊരുങ്ങുന്നു

  
backup
August 10 2016 | 20:08 PM

%e0%b4%95%e0%b4%9f%e0%b4%b2%e0%b4%be%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b1-%e0%b4%86%e0%b4%b6%e0%b4%be%e0%b4%aa%e0%b5%81%e0%b4%b0-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae



നീലേശ്വരം: കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കടലാടിപ്പാറയില്‍ ബോക്‌സൈറ്റ് ഖനനത്തിന്റെ ഭാഗമായുള്ള പാരിസ്ഥിതികാഘാത പഠനത്തിനു അനുമതി തേടി ആശാപുര കമ്പനി നിയമ യുദ്ധത്തിനൊരുങ്ങുന്നു. ഇതു സംബന്ധിച്ചു മുതിര്‍ന്ന അഭിഭാഷകരുമായി ഇതിനകം തന്നെ കമ്പനി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. പാരിസ്ഥിതികാഘാത പഠനത്തിനു ജില്ലാ ഭരണകൂടം തടസം നില്‍ക്കുന്നതായി ചൂണ്ടിക്കാട്ടി കേന്ദ്ര വനം, പരിസ്ഥിതി, ഖനി മന്ത്രാലയങ്ങള്‍ക്കു നല്‍കിയ പരാതിയില്‍ തങ്ങള്‍ക്കനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണു കമ്പനി ഒരുങ്ങുന്നത്. അടുത്ത മാസം പാരിസ്ഥിതികാഘാത പഠനം തുടങ്ങിയില്ലെങ്കില്‍ ഖനനത്തിനു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്‍കിയ പ്രാഥമികാനുമതി റദ്ദാവും. ഇതു മറികടക്കാനാണ് ആശാപുര കോടതിയെ സമീപിക്കുന്നത്. പത്തു വര്‍ഷം മുന്‍പ് സംസ്ഥാന സര്‍ക്കാരില്‍ നിന്നു ലഭിച്ച മൈനിങ് ലീസ് തെളിവായി കോടതിയില്‍ ഹാജരാക്കിയേക്കും.
      അതേസമയം, ഒരു തരത്തിലുള്ള പഠനമോ ഖനനമോ കടലാടിപ്പാറയില്‍ അനുവദിക്കില്ലെന്ന നിലപാടിലാണു പ്രാദേശിക ഭരണകൂടവും നാട്ടുകാരും. ജനകീയ സര്‍വകക്ഷി സംഘം ഇതു സംബന്ധിച്ചു ചര്‍ച്ച ചെയ്യാനായി വരും ദിവസങ്ങളില്‍ മുഖ്യമന്ത്രിയേയും വ്യവസായ മന്ത്രിയേയും കാണും. പാരിസ്ഥിതികാഘാത പഠനത്തിനു സഹായം ചെയ്യണമെന്നു കാണിച്ച് ഈ വര്‍ഷം ആറു കത്തുകള്‍ കമ്പനി ജില്ലാ ഭരണകൂടത്തിനു നല്‍കിയിരുന്നെങ്കിലും അതിന്മേല്‍ ജില്ലാ ഭരണകൂടം നടപടി എടുത്തിരുന്നില്ല.
       പഠനത്തിനു സൗകര്യമൊരുക്കണമെന്നു കാണിച്ച് ആശാപുര കേന്ദ്രത്തിനു നല്‍കിയ പരാതിയില്‍ കേന്ദ്രസര്‍ക്കാരെടുക്കുന്ന നിലപാട് നിര്‍ണായകമാണ്.
അതേസമയം, ഈ വിഷയത്തില്‍ ബി.ജെ.പി നേതൃത്വം മൗനം പാലിക്കുന്നത് ജനങ്ങളില്‍ ആശങ്കയുയര്‍ത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  3 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  3 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  3 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  3 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  3 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  3 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  3 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  3 months ago