പൊതു സ്ഥലങ്ങളിലെ പുകവലി; പരിശോധന കര്‍ശനമാക്കി
ഫറോക്ക്: പൊതുസ്ഥലത്തെ പുകവലിയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റര്‍ ചുറ്റളവില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട പരിശോധന ആരോഗ്യവകുപ്പ് ഊര്‍ജിതമാക്കി. ഫറോക്ക്, ചുങ്കം, പേട്ട, പെരുമുഖം, കരുവന്‍തിരുത്തി മേഖലകളില്‍ മൂന്ന് ദിവസങ്ങളിലായി നടത്തിയ പരിശോധയില്‍ കടകളില്‍ നിന്നും മറ്റുമായി 10,000 രൂപ പിഴ ഈടാക്കി.
ചുങ്കത്ത് പരിശോധനക്കിടെ ജീവനക്കാരെ വെല്ലുവിളിച്ച് പൊതു സ്ഥലത്തു പുകവലിച്ച യുവാവിനെ ഫറോക്ക് പൊലിസ് കസ്റ്റഡിയിലെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും പൊതു ഇടങ്ങളിലെ പുകവലി പൂര്‍ണമായുംഇല്ലാതാക്കുന്നതിന് ജനങ്ങള്‍ സഹകരിക്കണമെന്നും താലൂക്ക് ആശുപത്രി ജീവനക്കാര്‍ അറിയിച്ചു.
പരിശോധനക്ക് താലൂക്ക് ആശുപത്രി എച്ച്.ഐ കെ. മുസ്തഫ, ജെ.എച്ച്.ഐമാരായ ടി.പി മുഹമ്മദ്, എം. അജീഷ്, പി. ഷിജു, എം. മോളി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."