ഗ്രാമസഭകളിലെ പൊതുജന പങ്കാളിത്തം വര്‍ധിപ്പിക്കല്‍ 'ഒരു ഗ്രാമം പറഞ്ഞ കഥ' പ്രദര്‍ശനം തുടങ്ങി
മാനന്തവാടി: ഗ്രാമസഭകളുടെ പ്രസക്തി അറിയിച്ച് കൊണ്ടുള്ള ഒരു ഗ്രാമം പറഞ്ഞ കഥ തെരുവ് നാടകം വയനാട്ടിലെത്തി.
ഗ്രാമസഭകളിലെ പൊതു ജനപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും ജനകീയാസൂത്രണ പ്രക്രിയയില്‍ ഗ്രാമസഭകളുടെ പ്രാധാന്യത്തെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ട്രിക്കുന്നതിനും വേണ്ടി തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴിലെതദ്ദേശ മിത്രം പദ്ധതി (കെ.എല്‍.ജി.എസ്.ഡി.പി) ഒരുക്കിയ തെരുവ് നാടകം 'ഒരു ഗ്രാമം പറഞ്ഞ കഥ' എന്ന നാടകമാണ് പ്രദര്‍ശനം തുടങ്ങിയത്. ജനമൈത്രി പൊലിസാണ് തദ്ദേശമിത്രം അവതരിപ്പിക്കുന്ന നാടകം ജനങ്ങളിലേക്ക് എത്തിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികസന ക്ഷേമ പദ്ധതികളെക്കുറിച്ചും ഓരോ പ്രദേശത്തെയും വികസന പ്രക്രിയകളില്‍ പങ്കെടുക്കാന്‍ ജനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ഗ്രാമസഭയെക്കുറിച്ചും ബോധവല്‍ക്കരണം നല്‍കുക എന്നതാണ് നാടക അവതരണത്തിന്റെ ലക്ഷ്യം.
ഗ്രാമങ്ങളിലെ പൊതു സ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിച്ചാലുള്ള ദുരിതങ്ങള്‍ കുടിവെള്ള സ്രോതസ്സുകള്‍ മലിനപ്പെടുന്നത് എങ്ങനെയെന്നും ഇത് തടയാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങി നിരവധി ആശയങ്ങളും നിര്‍ദേശങ്ങളും അടങ്ങുന്ന ഒരു ഗ്രാമം പറഞ്ഞ കഥ എന്ന നാടകത്തില്‍ ആറ് പേരാണ് അഭിനയിക്കുന്നത്. അനില്‍ കാരേറ്റാണ് നാടകത്തിന്റെ സംവിധാനം. എ.എസ്.ഐ നജ്മുദ്ദീന്‍ കോഡിനേറ്ററായ നാടകം പതിനൊന്ന് ജില്ലകളിലായി 120 സ്റ്റേജുകളില്‍ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്.
നാടക പ്രദര്‍ശനത്തിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം രണ്ടേനാല്‍ പാരീഷ് ഹാളില്‍ വെച്ച് എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നജ്മുദ്ദീന്‍ മുടമ്പത്ത് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഫാത്തിമ ബീഗം എടവക ഗ്രാമ പഞ്ചായത് സ്റ്റാന്‍ഡിങ്് കമ്മിറ്റി ചെയര്‍മാന്‍മാരായ ജില്‍സന്‍ തുപ്പുംകര, ആമിന അവറാന്‍, ആശ മേജോ, അംഗങ്ങളായ എം.കെ ജയപ്രകാശ്, സുനിത, വെള്ളന്‍, മനു.ജി. കുഴിവേലി, സെക്രട്ടറി എം.ആര്‍ പ്രഭാകരന്‍, മാനന്തവാടി എസ്.ഐ കെ.വി മഹേഷ്, തദ്ദേശ മിത്രം ജില്ലാ കോര്‍ഡിനേറ്റര്‍ എന്‍.കെ ഷബീര്‍, പിന്റോ തോമസ് സംസാരിച്ചു. ജില്ലയിലെ ആറു കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം ഓഗസ്റ്റ് 16ന് മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."