മാലിന്യം തള്ളല്‍; നഗരസഭക്ക് റെയില്‍വേ നോട്ടിസ് നല്കി
കാഞ്ഞങ്ങാട്: റെയില്‍വേ സ്റ്റേഷനിലേക്കു പോകുന്ന പാതയോരത്തു മാലിന്യം തള്ളിയതിനു റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് കാഞ്ഞങ്ങാട് നഗരസഭയ്ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്കി. മംഗളൂരുവിലെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് എ.എസ്.ഐ രാജനും സംഘവും കഴിഞ്ഞ ദിവസം നഗരസഭാ ഓഫിസിലെത്തി നഗരസഭാ സെക്രട്ടറിക്കു കാരണം കാണിക്കല്‍ നോട്ടിസ് നേരിട്ടു കൈമാറുകയായിരുന്നു.
റെയില്‍വേ സ്ഥലത്ത് മാലിന്യങ്ങള്‍ തള്ളുന്നതായുള്ള പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണു നടപടി. സ്റ്റേഷന് മാസ്റ്ററോട് റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്സ് ഇതേ പറ്റി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. റെയില്‍വേ പ്രോട്ടക്ഷന്‍ ഫോഴ്സിലെ രണ്ട് ഉദ്യോഗസ്ഥരെ റെയില്‍വേ സ്റ്റേഷനില്‍ നിരീക്ഷണത്തിനായി റെയില്‍വേ അധികൃതര്‍ നിയോഗിക്കുകയും ചെയ്തിരുന്നു.
അതിനിടെ, നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനു ചെറുകിട വാഹനങ്ങള്‍ക്കു പാര്‍ക്കിങ് ഏര്‍പ്പെടുത്താന്‍ സ്റ്റേഷന് റോഡ് പരിസരത്ത് നഗരസഭാ അധികൃതര്‍ മണ്ണിട്ടു നികത്തിയ ഭാഗത്ത് റെയില്‍വേ അധികൃതര്‍ കഴിഞ്ഞ ദിവസം നോ പാര്‍ക്കിങ് ബോര്‍ഡും സ്ഥാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."